സീരി എ യില്‍ നാപൊളി , ഇന്റര്‍ മിലാന് ടീമുകള്‍ക്ക് സമനില കുരുക്ക്
സീരി എയിലെ ആദ്യ നാല് സ്ഥാനങ്ങൾക്കായുള്ള നാപ്പോളിയുടെ മോഹങ്ങൾക്ക് തിരിച്ചടി. തരംതാഴ്ത്തൽ ഭീഷണിയുള്ള ഫ്രോസിനോണിനോട് ഹോം ഗ്രൗണ്ടിൽ 2-2 സമനില കുരുക്കില്‍ അകപ്പെട്ട നാപൊളിക്ക് ടോപ് ഫോറിലേക്ക് ഇനിയൊരു തിരിച്ചുവരവ് അസാധ്യം ആയി കഴിഞ്ഞു.രണ്ടു തവണ മല്‍സരത്തില്‍ ലീഡ് എടുത്തത്തിന് ശേഷം ആണ് നാപൊളിക്ക് തിരിച്ചടി സംഭവിച്ചത്.
നാപൊളിക്ക് വേണ്ടി മാറ്റിയോ പൊളിറ്റാനോ (16′) വിക്ടർ ഒസിംഹെൻ (63′) എന്നിവര്‍ സ്കോര്‍ ചെയ്തപ്പോള്‍ ഫ്രോസിനോണിന് വേണ്ടി വാലിദ് ചെദ്ദീര ഇരട്ട ഗോള്‍ നേടി.ഞായറാഴ്ച നടന്ന സീരി എ മത്സരത്തിൽ റൺവേ ലീഡർമാരായ ഇൻ്റർ മിലാനെ കാഗ്ലിയാരി സമനിലയില്‍ കുരുക്കി.32 മത്സരങ്ങളിൽ നിന്ന് 83 പോയിൻ്റുള്ള ഇൻ്ററിന് ആറ് മത്സരങ്ങൾ ശേഷിക്കുമ്പോൾ, രണ്ടാം സ്ഥാനത്തുള്ള എസി മിലാനെക്കാൾ 14 പോയിൻ്റിൻ്റെ മുൻതൂക്കമുണ്ട്.അതിനാല്‍ ഇന്നലത്തെ സമനിലയില്‍ മല്‍സരം അവസാനിപ്പിച്ചത് വലിയ രീതിയില്‍ അവരെ ബാധിക്കില്ല.മിലാന് വേണ്ടി മാർക്കസ് തുറാം, ഹകൻ കാൽഹാനോഗ്ലു എന്നിവര്‍ ആണ് ഗോളുകള്‍ നേടിയത്. എൽഡോർ ഷോമുറോഡോവ് , നിക്കോളാസ് വിയോള എന്നിവര്‍ ആണ് ഫ്രോസിനോന്‍ ക്ലബിന്റെ സ്കോറര്‍മാര്‍.