EPL 2022 European Football Foot Ball Top News transfer news

ലൂട്ടോണ്‍ ടൌണിനെ തകര്‍ത്ത് തരിപ്പണം ആക്കി മാഞ്ചസ്റ്റര്‍ സിറ്റി

April 14, 2024

ലൂട്ടോണ്‍ ടൌണിനെ തകര്‍ത്ത് തരിപ്പണം ആക്കി മാഞ്ചസ്റ്റര്‍ സിറ്റി

ശനിയാഴ്ച ലൂട്ടൺ ടൗണിനെ 5-1ന് തോൽപ്പിച്ച് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് പട്ടികയിൽ താത്കാലികമായി ഒന്നാം സ്ഥാനത്തെത്തി.എർലിംഗ് ഹാലാൻഡ് സീസണിലെ തൻ്റെ 20-ാം ലീഗ് ഗോൾ നേടി.റയലിനെതിരെ നടക്കാന്‍ പോകുന്ന ക്വാര്‍ട്ടര്‍ മല്‍സരം മുന്‍ നിര്‍ത്തി ഹാലണ്ട്, ഡി ബ്രൂയിന എന്നിവര്‍ ഇന്നലെ കളിക്കില്ല എന്നായിരുന്നു റിപ്പോര്‍ട്ട്.എന്നാല്‍ പെപ്പ് അവരെ ഇന്നലെ കളിപ്പിച്ചിരുന്നു.

 

ഡെയ്‌കി ഹാഷിയോക്കയുടെ സെല്‍ഫ് ഗോളോടെ ആയിരുന്നു സിറ്റി തങ്ങളുടെ ഗോള്‍ നേട്ടം ആരംഭിച്ചത്.പിന്നീട് ആദ്യ പകുതിയില്‍ ലൂട്ടോണ്‍ ടൌണിന്റെ പ്രതിരോധത്തിനെ കീറി മുറിക്കാന്‍ സിറ്റിക്ക് കഴിഞ്ഞില്ല.എന്നാല്‍ അതിനു ഉള്ളതെല്ലാം ചേര്‍ത്ത് സിറ്റി താരങ്ങള്‍ രണ്ടാം പകുതിയില്‍ കൊടുത്തു.മാറ്റിയോ കൊവാസിക് (64′) എർലിംഗ് ഹാലാൻഡ് (76′ പേന) ജെറമി ഡോകു (87′) ജോസ്കോ ഗ്വാർഡിയോൾ (90’+3′)- ഇങ്ങനെ പോകുന്നു സ്കോര്‍ നില. ലൂട്ടോണ്‍ ടൌണിന് മല്‍സരത്തില്‍ ആകെ  എടുത്തു പറയത്തക്ക നേട്ടം എന്നത് 81 ആം മിനുട്ടില്‍ റോസ് ബാർക്ക്ലി നേടിയ ഗോള്‍ മാത്രമാണു.

Leave a comment