ആന്‍ഫീല്‍ഡില്‍ പോയി ലിവര്‍പൂളിനെ പഞ്ഞിക്കിട്ട് അറ്റ്ലാന്റ
പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡിനെതിരെ സമനില വഴങ്ങി നിരാശയില്‍ ഇരിക്കുന്ന ലിവര്‍പൂളിന് ഇതാ പുതിയ തിരിച്ചടി.യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദത്തിൽ അറ്റ്ലാന്റ ലിവര്‍പൂളിനെ എതിരില്ലാത്ത മൂന്നു ഗോളിന് പരാജയപ്പെടുത്തി.അതും എതിരാളികളുടെ നരകം എന്നു വിളിക്കുന്ന ആന്‍ഫീല്‍ഡില്‍ വെച്ച്.ആൻഫീൽഡിൽ മാനേജർ യുർഗൻ ക്ലോപ്പിൻ്റെ അവസാന സീസണിൽ നേടാന്‍ കഴിയും എന്നു വിചാരിച്ച ട്രോഫികളുടെ എണ്ണം കുറഞ്ഞു വരിഞ്ഞുകയാണ്.
പ്രധാന താരങ്ങളെ എല്ലാം ആദ്യ ഇലവനില്‍ ക്ലോപ്പ് കളിപ്പിച്ചിരുന്നില്ല.അതാണ് പരാജയ കാരണം എന്നു ആരാധകര്‍ അവകാശപ്പെടുന്നുണ്ട്.ഡേവിഡ് സപ്പകോസ്റ്റയുടെ പിൻപോയിൻ്റ് പാസിൽ നിന്ന് കീപ്പർ കയോംഹിൻ കെല്ലെഹറിനെ കബളപ്പിച്ച് കൊണ്ട് സ്കാമാക്ക 38 മിനിറ്റിനുശേഷം ലിവർപൂളിനെതിരെ ലീഡ് നേടി.രണ്ടാം പകുതിയിൽ മുഹമ്മദ് സലാ, ഡൊമിനിക് സോബോസ്ലായ്, ആൻഡി റോബർട്ട്സൺ എന്നിവരെ പകരക്കാരായി ക്ലോപ്പ് കളിയ്ക്കാന്‍ അയച്ചു എങ്കിലും വലിയ മാറ്റം ഒന്നും ഇവര്‍ക്ക് കൊണ്ടുവരാന്‍ കഴിഞ്ഞില്ല.60-ാം മിനിറ്റിൽ ചാൾസ് ഡി കെറ്റെലറെയുടെ മികച്ച ക്രോസിൽ നിന്ന് സ്കാമാക്ക ലിവര്‍പൂളിനെതിരെ രണ്ടാം ഗോള്‍ നേടി.83 ആം മിനുട്ടില്‍ മരിയോ പസാലിക്കും കൂടി സ്കോര്‍ബോര്‍ഡില്‍ ഇടം നേടിയതോടെ ലിവര്‍പൂളിന്റെ പതനം പൂര്‍ത്തിയായി.