ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ; അത്‌ലറ്റിക്കോ മാഡ്രിഡ് vs. ബൊറൂസിയ ഡോർട്ട്മുണ്ട്
ഇന്നലത്തെ ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തില്‍ നടന്ന രണ്ടു ക്വാര്‍ട്ടര്‍ മല്‍സരങ്ങളും വളരെ അധികം ആവേശം നല്‍കുന്നത് ആയിരുന്നു.രണ്ടാം ദിനമായ ഇന്ന് സ്പാനിഷ് വമ്പന്മാര്‍ ആയ അത്ലറ്റിക്കോ മാഡ്രിഡ് ബൊറൂസിയ ഡോർട്ട്മുണ്ടിനെ നേരിടും.ചാമ്പ്യൻസ് ലീഗ് കിരീടം നേടാന്‍ ഏറ്റവും കുറഞ്ഞ ഫേവറിറ്റ്സ് ആയ ടീമുകള്‍ ആണ് ഇവ രണ്ടും.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.
അത്ലറ്റിക്കോ മാഡ്രിഡ് ഹോം ഗ്രൌണ്ട് ആയ വാൻഡ മെട്രോപൊളിറ്റാനോയില്‍ വെച്ച് മല്‍സരം അരങ്ങേറും.ഈ രണ്ടു ടീമുകളും ഫേവറിറ്റ്സ് അല്ല എങ്കിലും ഇതുവരെ ഈ ക്ലബുകള്‍ എത്തിയത് പല തരത്തില്‍ ഉള്ള സാഹസികതയും അതിജീവിച്ച് ആണ്.അത്ലറ്റിക്കോ കഴിഞ്ഞ വർഷത്തെ റണ്ണേഴ്‌സ് അപ്പായ ഇൻ്റർ മിലാനെ തോല്‍പ്പിച്ചാണ് ക്വാര്‍ട്ടര്‍ യോഗ്യത നേടിയത്.അതേ സമയം മരണ ഗ്രൂപ്പ് തരണം ചെയ്തതിന് ശേഷം ആണ് ബോറൂസിയ ഡോര്‍ട്ടുമുണ്ട് ഇത്രക്ക് മുന്നേറ്റം നടത്തിയത്.അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ വിജയികള്‍ ആരായിരിക്കും എന്നു പ്രവചനം നടത്തുക വളരെ ഏറെ ബുദ്ധിമുട്ടുള്ള കാര്യം ആണ്.