” സാവിയുടെ ബാഴ്സയെക്കാള്‍ മികച്ച ഫൂട്ബോള്‍ കളിക്കുന്നത് എന്റെ പിഎസ്ജി “
തൻ്റെ മുൻ ടീമിനെതിരെ ബുധനാഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന് മുന്നോടിയായി സാവി ഹെർണാണ്ടസിനേക്കാൾ മികച്ച ഫുട്ബോൾ ശൈലിയാണ് തന്റെ ടീമിന് ഉള്ളത് എന്ന് പിഎസ്ജി മാനേജര്‍ ലൂയിസ് എൻറിക്വേ പറഞ്ഞു.ബാഴ്സയെ അവസാനമായി ചാമ്പ്യന്‍സ് ലീഗ് നേടിച്ച മാനേജര്‍ ലൂയിസ് ആണ്.അദ്ദേഹത്തിന്റെ തിരിച്ചുവരവിന് വേണ്ടി ഇപ്പോഴും അനേകം ക്ലബ് ആരാധകര്‍ കാത്തിരിക്കുന്നുണ്ട്.
“പോസഷന്‍, പ്രേസ്സിങ്,പൊസിഷനിങ്, എന്നിങ്ങനെ എല്ലാ മേഘലകളിലും പിഎസ്ജി ബാഴ്സയേക്കാള്‍ നന്നായി കളിക്കുന്നുണ്ട്.ഞങ്ങള്‍ അവര്‍ സൃഷ്ട്ടിക്കുന്നതിനെക്കാള് കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.അതിനുള്ള തെളിവുകള്‍ പല മാധ്യമങ്ങളിലും ലഭ്യം ആണ്.സാവി എന്ന മാനേജറെ എനിക്കു അറയില്ല.ഒരു കളിക്കാരന് എന്ന നിലയില്‍ അദ്ദേഹത്തെ എനിക്കു അതിയായ ബഹുമാനം ഉണ്ട്. എന്റെ ടീമിലെ മെഷീന് ആയി പ്രവര്‍ത്തിക്കുന്നതില്‍ ആ താരം വലിയ പങ്ക് ആണ് വഹിച്ചത്.എന്നാല്‍ ഒരു മാനേജര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ടീമിനെക്കായിലും എത്രയോ മുകളില്‍ ആണ് ഈ പിഎസ്ജി ടീം.” ലൂയി എന്റിക്വെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു.