ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ചുവപ്പ് , അൽ നാസർ സൗദി സൂപ്പർ കപ്പിൽ നിന്ന് പുറത്തായി
തിങ്കളാഴ്ച അബുദാബിയിൽ നടന്ന ചൂടേറിയ പോരാട്ടത്തിന് ശേഷം സൗദി സൂപ്പർ കപ്പ് സെമിഫൈനലിൽ നഗര എതിരാളികളായ അൽ ഹിലാലിനോട് തോറ്റ് അൽ നാസർ പുറത്ത് ആയി.ഇന്നലെ നടന്ന മല്‍സരത്തില്‍ എതിര് ടീം താരത്തിനെ മുട്ട് കൊണ്ട് ഇടിച്ചതിന് റൊണാള്‍ഡോക്ക് റെഡ് കാര്‍ഡ് ലഭിച്ചതും അല്‍ നാസറിന് തിരിച്ചടിയായി.
ചുവപ്പ് കാർഡ് ലഭിച്ചതിന് ശേഷം, റൊണാൾഡോ തൻ്റെ മുഷ്ടി ഉയർത്തി റഫറിക്കെതിരെ തന്റെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.ഇത് വലിയ രീതിയില്‍ തന്നെ സൌദി മാധ്യമങ്ങളും ഫൂട്ബോള്‍ പണ്ഡിറ്റുകളും വിമര്‍ശിക്കുന്നുണ്ട്.2023-ൻ്റെ തുടക്കത്തിൽ സൗദി അറേബ്യയിലേക്ക് വലിയ ന്യൂസ് ഹെഡ് ലൈന്‍ ഉണ്ടാക്കി കൊണ്ട് പോയ റൊണാള്‍ഡോക്ക് ആദ്യ സീസണില്‍ കപ്പ് ഒന്നും തന്നെ നേടാനുള്ള സാധ്യത ഒന്നും ഇല്ല.സൂപ്പർ കപ്പില്‍ നിന്നു പുറത്തായി , ഇത് കൂടാതെ ഏഷ്യൻ ചാമ്പ്യൻസ് ലീഗിലും അൽ നാസർ പുറത്തായി, ലീഗ് മല്‍സരത്തില്‍ രണ്ടാം സ്ഥാനത്ത് ആണ് എങ്കിലും അല്‍ ഹിലാലിനെക്കാള്‍ 12 പോയിൻ്റ് പിന്നിലാണ് ഇപ്പോള്‍ നാസര്‍.