” യുസിഎലില്‍ ആഴ്സണല്‍ ടീമിനെ എങ്ങനെ വേദനപ്പിക്കാം എന്നു മ്യൂണിക്കിന് അറിയാം “
ക്വാർട്ടർ ഫൈനലിൽ ആഴ്‌സണലിനെ നേരിടാൻ തയ്യാറെടുക്കുമ്പോൾ ചാമ്പ്യൻസ് ലീഗിലെ തൻ്റെ ടീമിൻ്റെ വിപുലമായ അനുഭവം അവർക്ക് മുൻതൂക്കം നൽകുമെന്ന് ബയേൺ മ്യൂണിക്ക് കോച്ച് തോമസ് ടുഷൽ പറഞ്ഞു.ആഴ്സണല്‍ ടീമിനെ എങ്ങനെ നേരിടണം എന്നുള്ള ഉത്തമമായ ബോധ്യം തന്റെ ടീം അങ്കങ്ങള്‍ക്ക് ഉണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“ആറ് തവണ യൂറോപ്യൻ കപ്പ് നേടിയ ബയേൺ ഇന്നതെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തില്‍ ആഴ്സണല്‍ ടീമിനെ നേരിടും.”ഞങ്ങൾക്ക് ചാമ്പ്യൻസ് ലീഗിൽ കൂടുതൽ അനുഭവപരിചയമുണ്ട്. പ്രീമിയർ ലീഗിനെ അപേക്ഷിച്ച് ചാമ്പ്യൻസ് ലീഗ് അല്‍പം വിത്യസ്തമായ സഹചാര്യം ആണ്.ആ അവസ്ഥയില്‍ എന്റെ ടീം പല വട്ടം കഴിവ് തെളിയിച്ചതാണ്.” ഇതാണ് ടൂഷല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത്.കഴിഞ്ഞ തവണ ആഴ്സണലും മ്യൂണിക്കും ഏറ്റുമുട്ടിയപ്പോള്‍ അഗ്രിഗേറ്റ് സ്കോര്‍ 10 – 2 നു ആണ് അവര്‍ ജയം നേടിയത്.