EPL 2022 European Football Foot Ball International Football Top News transfer news

ഫോമിലേക്ക് ഉയര്‍ന്ന് ഡി ബ്രൂയിന ; പ്രീമിയര്‍ ലീഗില്‍ സിറ്റി പിടിമുറുക്കുന്നു

April 7, 2024

ഫോമിലേക്ക് ഉയര്‍ന്ന് ഡി ബ്രൂയിന ; പ്രീമിയര്‍ ലീഗില്‍ സിറ്റി പിടിമുറുക്കുന്നു

ശനിയാഴ്ച ക്രിസ്റ്റൽ പാലസിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി 4- 2 നു ജയം നേടി പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ നില ശക്തമാക്കി.എന്നാല്‍ തൊട്ടടുത്ത മല്‍സരത്തില്‍ ആഴ്സണല്‍ ജയം നേടിയതിനാല്‍ അവര്‍ വീണ്ടും മൂന്നാം സ്ഥാനത്തേക്ക് തന്നെ പിന്തള്ളപ്പെട്ടു.പാലസ് സ്‌ട്രൈക്കർ ജീൻ ഫിലിപ്പ് മറ്റെറ്റയുടെ മൂന്നാം മിനുട്ടിലെ ഗോള്‍ സിറ്റിയെ നേരിയ രീതിയില്‍ ഒന്നു വിറപ്പിച്ചു എങ്കിലും അതില്‍ നിന്നു പെട്ടെന്നു തന്നെ അവര്‍ ഉയര്‍ത്ത് എഴുന്നേറ്റു.

Man City XI vs Crystal Palace: Starting lineup, Erling Haaland latest,  confirmed team news, injuries | Evening Standard

 

ഇത്രയും കാലം മോശം ഫോമില്‍ ആയിരുന്ന ഡി ബ്രുയിൻ ഇരട്ട ഗോള്‍ നേടി ഫോമിലേക്ക് മടങ്ങി എത്തി എന്നത് പെപ്പിനും കൂട്ടര്‍ക്കും എന്തെന്നില്ലാത്ത പ്രതീക്ഷ നല്കുന്നു.ഗോള്‍ കണ്ടെത്താന്‍ പാടുപ്പെടുന്ന സ്ട്രൈക്കര്‍ ഏര്‍ലിങ് ഹാലണ്ടും സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.വാകറിന് പകരം കളിക്കുന്ന റിക്കോ ലൂയിസും പാലസിന്റെ ഗോള്‍ വലയം ഭേദിച്ചു.മല്‍സരം പൂര്‍ത്തിയാകാന്‍ പോകുമ്പോള്‍ പാലസ് സബ് സ്ട്രൈക്കര്‍ ഓഡ്സൺ എഡ്വാർഡ് തന്റെ ടീമിന് വേണ്ടി രണ്ടാമത്തെ ഗോള്‍ കണ്ടെത്തി.

Leave a comment