ബ്രൈട്ടനെ നിര്‍ത്തി പൊരിച്ച് ആഴ്സണല്‍ ; പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചു
ബുക്കായോ സാക്ക, കൈ ഹാവെർട്സ്, ലിയാൻഡ്രോ ട്രോസാർഡ് എന്നിവരുടെ ഗോളുകളിൽ ആഴ്സണൽ തങ്ങളുടെ പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി.31 മത്സരങ്ങളിൽ നിന്ന് 71 പോയിൻ്റുമായി ആഴ്സണലിൻ്റെ സീസണിലെ 22 ആം വിജയം ആയിരുന്നു ഇത്.തോല്‍വി മൂലം ബ്രൈട്ടന് ലീഗ് പട്ടികയില്‍ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
മല്‍സരം തുടങ്ങിയപ്പോള്‍ ബ്രൈട്ടന് വളരെ ശക്തമായി കളിയ്ക്കാന്‍ ആരംഭിച്ചു എങ്കിലും 33 ആം മിനുട്ടിലെ അവരുടെ പ്രതിരോധ പിഴവ് പെനാല്‍ട്ടിയിലേക്ക് നയിച്ചു.കിക്ക് എടുത്ത സാക്ക പന്ത് വലയില്‍ എത്തിച്ചു.അതിനു ശേഷം ആക്രമണ മേഘലകളില്‍ ശക്താമായ രീതിയില്‍ മുന്നേറ്റം നടത്താന്‍ ആഴ്സണല്‍ ടീമിന് കഴിഞ്ഞു.ആഴ്സണലിന്റെ മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ ഒരു മറുപടി പോലും നല്കാന് ബ്രൈട്ടന് കഴിഞ്ഞില്ല.ഓഗസ്റ്റിനുശേഷം ബ്രൈറ്റൻ്റെ ആദ്യ ഹോം ലീഗ് തോൽവിയാണിത്.അടുത്ത മല്‍സരത്തില്‍ ബയേണ്‍ മ്യൂണിക്കിനെ നേരിടാന്‍ പോകുന്ന ആഴ്സണലിന് ഈ മല്‍സരം നല്കുന്ന ആത്മവിശ്വാസം വളരെ വലുത് തന്നെ ആയിരിയ്ക്കും.