ബുണ്ടസ്ലിഗയില് ഇന്ന് ദുര്‍ഭലര്‍ ആയ ഹൈഡൻഹൈം മ്യൂണിക്കിന്റെ എതിരാളി
ജര്‍മന്‍ ബുണ്ടസ്ലിഗയില് തങ്ങളുടെ കിരീട പ്രതീക്ഷകള്‍ നഷ്ട്ടപ്പെട്ട ബയേണ്‍ മ്യൂണിക്ക് ഇന്ന് ഹൈഡൻഹൈമിനെ നേരിടും.തുടര്‍ച്ചയായി പതിനൊന്നു തവണ ലീഗ് കിരീടം നേടി ചരിത്രം സൃഷ്ട്ടിച്ച ക്ലബ് ആണ് മ്യൂണിക്ക്.ഇപ്പോള്‍ അവരുടെ ചാംപ്യന്‍ പട്ടം സ്വന്തമാക്കാനുള്ള അവസാന ലാപ്പില്‍ ആണ് ലെവർകൂസന്.ഇനി മ്യൂണിക്കിന്റെ ആകെയുള്ള പ്രതീക്ഷ ചാമ്പ്യന്‍സ് ലീഗ് മാത്രം ആണ്.
അടുത്ത ആഴ്ച മ്യൂണിക്ക് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ആഴ്സണല്‍ ടീമിനെ നേരിടാനുള്ള ഒരുക്കത്തില്‍ ആണ്.അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ ഒരുപക്ഷേ പ്രധാന താരങ്ങള്‍ക്ക് മാനേജര്‍ തോമസ് ടൂഷല്‍ വിശ്രമം നല്കാന് സാധ്യത ഉണ്ട്.ഇന്ന് ഇന്ത്യന്‍ സമയം ഏഴു മണിക്ക് ആണ് കിക്കോഫ്.ഹൈഡൻഹൈം ഹോം ഗ്രൌണ്ട് ആയ വോയിത് അരീനയില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.ഈ സീസണില്‍ ഇതിന് മുന്നേ ഈ രണ്ടു ടീമുകള്‍ എല്ലാം ഏറ്റുമുട്ടിയപ്പോള്‍ 4-2 നു മ്യൂണിക്ക് ജയം നേടിയിരുന്നു.