പ്രീമിയര്‍ ലീഗില്‍ ജൈത്രയാത്ര തുടരാന്‍ സിറ്റി
സെൽഹർസ്റ്റ് പാർക്കിൽ ക്രിസ്റ്റൽ പാലസിനെ തോൽപ്പിച്ച് കൊണ്ട് മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗില്‍ താല്‍ക്കാലികം ആയെങ്കിലും ഒന്നാം സ്ഥാനത്ത് എത്താനുള്ള പോരാട്ടം തുടരും.ഇന്ന് ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചു മണിക്ക് ആണ് കിക്കോഫ്.ഈ സീസണില്‍ ഈ രണ്ടു ടീമുകള്‍ ഇതിന് മുന്നേ ഏറ്റുമുട്ടിയപ്പോള്‍ അന്ന് സമനിലയില്‍ ആയിരുന്നു മല്‍സരം കലാശിച്ചത്.
ഇന്നതെ മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒരുപക്ഷേ പ്രധാന താരങ്ങള്‍ക്ക് വിശ്രമം നാല്‍കാനുള്ള സാധ്യത ഉണ്ട്.അടുത്ത റയല്‍ മാഡ്രിഡുമായി ക്വാര്‍ട്ടര്‍ മല്‍സരത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിന് വേണ്ടി ആണ്.ഇന്നതെ മല്‍സരത്തില്‍ പരിക്ക് മൂലം കൈൽ വാക്കറും നഥാന്‍ എക്കും കളിക്കില്ല.പരിക്കില്‍ നിന്നും മുക്തി കണ്ടെത്തി ആദ്യ ചോയ്സ് ഗോൾകീപ്പർ എഡേഴ്സൺ ടീമിലേക്ക് തിരിച്ചെത്തും എന്നു കോച്ച് ഗാര്‍ഡിയോള ഈ അടുത്ത് പറഞ്ഞിരുന്നു.