EPL 2022 European Football Foot Ball International Football Top News transfer news

ത്രിബിള്‍ ത്രില്ലര്‍ ; മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മലര്‍ത്തിയടിച്ച് ചെല്‍സി !!!!!!!

April 5, 2024

ത്രിബിള്‍ ത്രില്ലര്‍ ; മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മലര്‍ത്തിയടിച്ച് ചെല്‍സി !!!!!!!

പ്രീമിയര്‍ ലീഗിലെ ഈ സീസണിലെ ഏറ്റവും മികച്ച മല്‍സരം ആയിരുന്നു ഇന്നലെ നടന്നത്.ചെല്‍സിയുടെ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മല്‍സരത്തില്‍ ഇന്നലെ 4-3 നു ബ്ലൂസ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചു.അതും മല്‍സരം തീരാന്‍ രണ്ടു മിനുറ്റ് ശേഷിക്കേ രണ്ടു ഗോള്‍ തിരിച്ചടിച്ച് കൊണ്ടാണ് ബ്ലൂസ് അവരുടെ തിരിച്ചുവരവ് ഗംഭീരം ആക്കിയത്.ഹാട്രിക്ക് നേടിയ കോള്‍ പാമര്‍ ആണ് മല്‍സരത്തിലെ ചെല്‍സിയുടെ സൂപ്പര്‍സ്റ്റാര്‍.

Chelsea vs Man Utd LIVE: Premier League result and reaction as Cole Palmer  wins it late on | The Independent

 

4 ആം മിനുട്ടില്‍ കോണര്‍ ഗാലഗര്‍ നേടിയ ഗോളില്‍ ചെല്‍സി ലീഡ് എടുത്തു,പിന്നീട് ആന്തണിയുടെ ഫൌള്‍ മൂലം പെനാല്‍റ്റി ലഭിച്ച ചെല്‍സി ലീഡ് ഇരട്ടിപ്പിച്ചു.കോള്‍ പാമര്‍ ആണ് കിക്ക് എടുത്തത്.പിന്നീട് വിജയത്തിനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കൈ മെയ് മറന്ന് പോരാടുകയായിരുന്നു.മികച്ച ഫോമില്‍ കളിച്ച ഗര്‍ണാച്ചോ ഇരട്ട ഗോള്‍ നേടി,ണോ ഫെർണാണ്ടസിന്‍റെ മികച്ച ഗോളും കൂടി പിറന്നതോടെ സ്കോര്‍ 3-2 നു യുണൈറ്റഡിന് അനുകൂലം.എന്നാല്‍ ഡാലോട്ട് 100 ആം മിനുട്ടില്‍ വരുത്തിയ പിഴവ് പെനാല്‍ട്ടിയില്‍ കലാശിച്ചത് റെഡ് ഡേവിള്‍സിന് വലിയ തിരിച്ചടിയായി.മല്‍സരം പൂര്‍ത്തിയാവും മുന്നേ കോര്‍ണര്‍ കിക്ക് എടുത്ത ചെല്‍സി മറ്റൊരു ഗോളും കൂടി നേടി.ഈ ഗോളും നേടിയത് കോള്‍ പാമര്‍ ആയിരുന്നു.

Leave a comment