മൊറാട്ടയെ കൂവിയവര്‍ക്കെതിരെ വിമര്‍ശനവുമായി സ്പെയിൻ പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂണ്ടേ
ചൊവ്വാഴ്ച ബ്രസീലിനെതിരായ സൗഹൃദ മല്‍സരത്തില്‍ അൽവാരോ മൊറാട്ടയെ സ്പാനിഷ് ആരാധകര്‍ കൂക്കി വിളിച്ചത് വളരെ മോശം ആയി പോയി എന്നു നാഷണല്‍ ടീം മാനേജര്‍ ലൂയിസ് ഡി ലാ ഫ്യൂണ്ടെ പറഞ്ഞു.ഇന്നലെ ബെര്‍ണാബ്യൂ സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം നടന്നത്.താരം ഇന്നലെ വളരെ മോശമായാണ് കളിച്ചത്.81 ആം മിനുട്ടില്‍ താരത്തിനെ മാനേജര്‍ പിച്ചില്‍ നിന്നു കയറ്റിയപ്പോള്‍ ആണ് ആരാധകര്‍ അദ്ദേഹത്തിനെ കൂവിയത്.
“എൻ്റെ രാജ്യത്ത് ദേശീയ ടീമിൻ്റെ ക്യാപ്റ്റനെ കൂവുക എന്നത് തീര്‍ത്തൂം മോശമായ കാര്യം ആണ്.എനിക്ക് വേദന തോന്നുന്നു. ബെർണബ്യൂവിലെ മറ്റ് ആരാധകര്‍ ടീമിനെ വളരെ നന്നായി തന്നെ പിന്തുണച്ചു.ദേശീയ ടീമിനെ പിന്തുണക്കുന്നതിൽ വിദ്യാഭ്യാസം നൽകേണ്ടത് എല്ലാവരുടെയും കടമയാണ്. ഇവിടെ ക്ലബ്ബുകളുടെ നിറങ്ങൾ നിങ്ങള്‍ മാറ്റിവെക്കണം.ഇതെല്ലാം മീഡിയകളുടെ കൂടിയും ഉള്ള പ്രവര്‍ത്തിയാണ്.”സ്പെയിൻ പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂണ്ടേ മല്‍സരശേഷം പറഞ്ഞു.