മെക്സിക്കോ താരം ഗിമെനെസിനെ നാപ്പോളി സ്കൗട്ട് ചെയ്യുന്നു
ഗസറ്റ ഡെല്ലോ സ്‌പോർട് പുറത്തു വിട്ട വാര്‍ത്ത പ്രകാരം ഫെയ്‌നൂർഡ് സ്‌ട്രൈക്കർ സാൻ്റിയാഗോ ഗിമെനെസിനെ സൈൻ ചെയ്യാനുള്ള റേസില്‍ നാപൊളി ബഹുദൂരം മുന്നില്‍ ആണ്.അവരുടെ സ്റ്റാര്‍ സ്ട്രൈക്കര്‍ വിക്ടർ ഒസിംഹെന് വേണ്ടി അനേകം മുന്‍ നിര ക്ലബുകള്‍ വട്ടമിട്ട് പറക്കുന്നത് മൂലം പകരം ഒരു പുതിയ സ്ട്രൈക്കരറെ സൈന്‍ ചെയ്യാന്‍ ഉള്ള തീരുമാനത്തില്‍ ആണ് നാപൊളി.
ബൊലോഗ്ന സ്‌ട്രൈക്കർ ജോഷ്വ സിർക്‌സിയും നാപ്പോളിയുടെ റഡാറില്‍ ഉണ്ട്.എന്നാൽ 25 എറെഡിവിസി മത്സരങ്ങളിൽ നിന്ന് 21 ഗോളുകൾ നേടിയ 22 കാരനായ ഗിമെനെസിനെയാണ് ക്ലബ് പ്രസിഡൻ്റ് ഔറേലിയോ ഡി ലോറൻ്റിസ് ഏറെ സൈന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത്.50 ദശലക്ഷം യൂറോയുടെ ഓഫർ ഗിമെനെസിനെ സൈന്‍ ചെയ്യാന്‍ മതിയാകും എന്ന് നാപൊളി വിശ്വസിക്കുന്നു.