ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരക്രമം പ്രസിദ്ധീകരിച്ചു ;
വെള്ളിയാഴ്ച നടന്ന നറുക്കെടുപ്പില്‍ ചാമ്പ്യൻസ് ലീഗിൻ്റെ ക്വാർട്ടർ ഫൈനൽ മല്‍സരക്രമം തയ്യാര്‍ ആയി.പത്ത് ഏപ്രിലിന് ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ ആരംഭിക്കും.ഇതിലെ ഏറ്റവും ശ്രദ്ധേയം ആയ മല്‍സരം റയല്‍ മാഡ്രിഡും സിറ്റിയും തമ്മില്‍ ഉള്ള പോരാട്ടം ആണ്.കഴിഞ്ഞ സെമി ഫൈനലില്‍ റയലിനെ തോല്‍പ്പിച്ചാണ് സിറ്റി ഫൈനലില്‍ പ്രവേശിച്ചത്.ഇത് തുടര്‍ച്ചയായ നാലാം തവണയാണ് ഈ രണ്ടു ടീമുകളും പരസ്പരം ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ടില്‍ പരസ്പരം ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നത്.
റയല്‍- സിറ്റി മല്‍സരത്തിലെ വിജയി മ്യൂണിക്ക്- ആഴ്സണല്‍ (ക്വാര്‍ട്ടര്‍ ഫൈനല്‍ ) മല്‍സരത്തിലെ വിജയിയുമായി ഏറ്റുമുട്ടും.അടുത്ത ലോട്ടില്‍ ബാഴ്സയും പിഎസ്ജിയും തമ്മില്‍ ആണ് പോരാട്ടം.കഴിഞ്ഞ തവണ ഏറ്റുമുട്ടിയപ്പോള്‍ ബാഴ്സയെ നാല് ഗോളിന് തോല്‍പ്പിച്ച ചരിത്രം പിഎസ്ജിക്ക് ഉണ്ട്.രണ്ടാം റൌണ്ടിലെ അടുത്ത ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ബോറൂസിയ ഡോര്‍ട്ടുമുണ്ട് അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടും.ഏപ്രില് 30 നു മുതല്‍ ആണ് സെമിഫൈനല്‍ മല്‍സരങ്ങള്‍ ആരംഭിക്കാന്‍ പോകുന്നത്.