EPL 2022 European Football Foot Ball International Football Top News transfer news

സ്പാർട്ട പ്രാഗിനെ ആന്‍ഫീല്‍ഡില്‍ ഇട്ട് വധിച്ച് ലിവര്‍പൂള്‍

March 15, 2024

സ്പാർട്ട പ്രാഗിനെ ആന്‍ഫീല്‍ഡില്‍ ഇട്ട് വധിച്ച് ലിവര്‍പൂള്‍

വ്യാഴാഴ്ച യുർഗൻ ക്ലോപ്പിൻ്റെ ടീം സ്പാർട്ട പ്രാഗിനെ 6-1 ന് തോൽപ്പിച്ച് കൊണ്ട് യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.പ്രാഗിൽ നടന്ന തങ്ങളുടെ റൗണ്ട് ഓഫ് 16 ടൈയുടെ ആദ്യപാദം 5-1ന് ജയിച്ച ശേഷം, ആൻഫീൽഡിൽ നടന്ന രണ്ടാം പാദത്തിലും എതിരാളികള്‍ക്ക് ഒന്നു ശ്വാസം എടുക്കാനുള്ള സാവകാശം പോലും ലിവര്‍പൂള്‍ നല്‍കിയില്ല.

 

കളി ആരംഭിച്ച് പതിനാല് മിനുറ്റ് ആയതും നാല് ഗോളുകള്‍ നേടി കൊണ്ട് ലിവര്‍പൂള്‍ പ്രാഗിനെ സമ്മര്‍ദം കൊടുമുടിയില്‍ താഴ്ത്തി.ഡാർവിൻ നൂനെസ്,ബോബി ക്ലാർക്ക്,മുഹമ്മദ് സലാഹ്,കോഡി ഗാക്‌പോ എന്നിവര്‍ ആണ് ആദ്യ പകുതിയിലെ ലിവര്‍പൂളിന്റെ ഗോള്‍ സ്കോറര്‍മാര്‍.ഇത് കൂടാതെ രണ്ടാം പകുതിയില്‍ പ്രഹരത്തിന്‍റെ വേഗത കുറച്ച ലിവര്‍പൂള്‍ ഗാക്ക്പ്പോ,ഡൊമിനിക് സോബോസ്ലൈ എന്നിവരിലൂടെ സ്കോര്‍ ആറിലേക്ക് ഉയര്‍ത്തി.വെല്‍ജ്ക്കോ ബിർമൻസെവികിലൂടെ ഏക ഗോള്‍ നേടിയ പ്രാഗ് അഗ്രിഗേറ്റ് സ്കോര്‍ 11- 2 നു മുട്ടുമടക്കി.

Leave a comment