ക്ലബ്ബുകൾ പുതിയ സാമ്പത്തിക വ്യവസ്ഥയ്ക്ക് മുൻഗണന നൽകണമെന്ന് പ്രീമിയർ ലീഗ്
പ്രീമിയർ ലീഗ് ഒരു പുതിയ ഒരു പുതിയ സാമ്പത്തിക വ്യവസ്ഥ കൊണ്ട് വരുന്നതിന് വേണ്ടി കാലങ്ങള്‍ ഏറെയായി പ്ലാന്‍ ചെയ്തു കൊണ്ടിരിക്കുന്നു.ഇന്നലെയാണ് ഇതിനെ മുന്‍ നിര്‍ത്തിയാണ് ആദ്യമായി പ്രീമിയര്‍ ലീഗ് ക്ലബുകള്‍ ചര്‍ച്ച നടത്തിയത്.എന്നാല്‍ മീറ്റിങ് ഒരു തരത്തിലുമുള്ള തീരുമാനത്തില്‍ എത്താതെ ആണ് അവസാനിച്ചത്.
മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം 14 ക്ലബ്ബുകളുടെ പിന്തുണയില്ലാത്തത് കൊണ്ടാണ് മുന്നോട്ടുള്ള ചര്‍ച്ച പകുതിക്ക് വെച്ച് നിന്നത്.ഇതിന് കൂട്ട് നില്‍ക്കാത്ത മുന്‍ നിര ക്ലബുകള്‍ക്ക് ഭീഷണി ബ്രിട്ടീഷ് സർക്കാർ മുഴക്കിയിട്ടുണ്ട്.ഫുട്ബോൾ ലീഗ് (EFL) ടീമുകളുമായി ഒരു പുതിയ സാമ്പത്തിക ഇടപാടിന് കരാറിൽ ഏർപ്പെടുകയോ അല്ലെങ്കിൽ ഒരു സ്വതന്ത്ര ഫുട്ബോൾ റെഗുലേറ്റർ വഴി നിയമം കൊണ്ട് വരാനോ അവര്‍ തന്നെ മുന്‍ കൈ എടുക്കണം എന്നും ബ്രിട്ടീഷ് സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു.യൂറോപ്പിലെ തന്നെ ഏറ്റവും പണം ഒഴുക്കുന്ന ഈ പ്രീമിയര്‍ ലീഗിന്റെ നിലവിലത്തെ നയം മാറ്റി കൂടുതല്‍ ക്ലബുകള്‍ക്ക് ഒരേ പോലെ അവസരം നല്‍കണം എന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.അത് യാഥാര്‍ഥ്യം ആക്കാനുള്ള പ്ലാന്‍ ആണ് പുതിയ നിയമത്തിന്റെ വരവ്.