8-1ന് ബയേൺ മെയിൻസിനെ തോൽപ്പിച്ചു ; ഹാട്രിക്ക് നേടി ഹാരി കെയിന്‍
എതിരാളികളുടെ പേടി സ്വപ്നം ആണ് ബയേണ്‍ മ്യൂണിക്കിനെ ഇന്ന് ആളുകള്‍ വീണ്ടും കണ്ടു.എതിരാളികള്‍ ആയ മെയിൻസിനെ 8-1 ന് ആണ് അവര്‍ തകര്‍ത്ത് ചാമ്പല്‍ ആക്കി വിട്ടത്.ജയത്തോടെ ബയേൺ ലീഗ് പട്ടികയില്‍ ലെവർകൂസണുമായുള്ള വ്യത്യാസം ഏഴ് പോയിൻ്റായി കുറച്ചു. ടോട്ടൻഹാമിൽ നിന്ന് 100 മില്യൺ യൂറോ എന്ന ലീഗ് റെക്കോർഡിന് ഈ സീസണിൽ ചേർന്ന കെയ്ൻ ഹാട്രിക്ക് നേടി മ്യൂണിക്കിനെ മുന്നില്‍ നിന്നു നയിക്കുകയായിരുന്നു.
കെയിനിനെ കൂടാതെ മ്യൂണിക്കിന് വേണ്ടി സ്കോര്‍ ചെയ്ത താരങ്ങള്‍ ഇവര്‍ ആണ് – ലിയോൺ ഗോറെറ്റ്‌സ്‌ക (19′, 90’+2′)തോമസ് മുള്ളർ (47′)ജമാൽ മുസിയാല (61′)സെർജ് ഗ്നാബ്രി(66′).ഏക ഗോള്‍ നേടി നദീം അമിരി കുറച്ചു എങ്കിലും മെയിന്‍സിന് ആശ്വാസം നേടി കൊടുത്തു.കഴിഞ്ഞ കുറച്ചു മല്‍സരങ്ങളായി ആരാധകരില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും ഏറെ വിമര്‍ശനം ഏറ്റുവാങ്ങി കൊണ്ടിരിക്കുന്ന മ്യൂണിക്ക് തുടക്കം മുതല്‍ക്ക് തന്നെ പന്ത് വലയില്‍ എത്തിക്കാനുള്ള തിടുക്കത്തില്‍ ആയിരുന്നു.ഗോളുകള്‍ ഈ പ്രായത്തിലും നേടാന്‍ അത്യന്തം വിശപ്പ് ഉള്ള ഹാരി കെയിന്‍ മുന്നില്‍ ഉള്ളപ്പോള്‍ മറ്റ് ഫോര്‍വേഡുകള്‍ക്കും അവരുടെ കര്‍ത്തവ്യം എളുപ്പം ആയി.