സ്ലാവിയ പ്രാഗ് ഭീഷണി മറികടന്ന് എസി മിലാന്‍ !!!!!!
വ്യാഴാഴ്ച സാൻ സിറോ സ്റ്റേഡിയത്തിൽ നടന്ന യൂറോപ്പ ലീഗ് റൗണ്ട്-16 ടൈയുടെ ആദ്യ പാദത്തിൽ സ്ലാവിയ പ്രാഗിനെതിരെ 4-2 ന് എസി മിലാൻ ജയം നേടി.വളരെ ലളിതമായ ഒരു ജയം നേടും എന്ന പ്രതീക്ഷയില്‍ ആയിരുന്നു എസി മിലാന്‍.എന്നാല്‍ തങ്ങളുടെ കാണികളുടെ മുന്നില്‍ തന്നെ അവരെ പ്രാഗ് നല്ല രീതിയില്‍ പരീക്ഷിച്ചതിന് ശേഷം മാത്രം ആണ് തോല്‍വി വഴങ്ങിയത്.
ആദ്യ പകുതി തീരുന്നതിന് മുന്‍പ് തന്നെ മൂന്നു നേടാന്‍ മിലാന് കഴിഞ്ഞു.ഒലിവിയർ ജിറൂഡ്, തിജ്ജനി റെയ്ൻഡേഴ്‌സ്,റൂബൻ ലോഫ്റ്റസ്-ചീക്ക് എന്നിവര്‍ സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.36 ആം മിനുട്ടില്‍ ഒരു ദീർഘദൂര വോളിയിലൂടെ സ്കോറിങ് തുറക്കാന്‍ സ്ലാവിയ പ്രാഗിന് കഴിഞ്ഞു.വിങര്‍ ഡേവിഡ് ഡൗഡേരയാണ് ഗോള്‍ നേടിയത്.65 ആം മിനുട്ടില്‍ രണ്ടാം ഗോള്‍ നേടി ഇവാന്‍ ശ്രാന്‍സും സ്കോര്‍ ബോര്‍ഡില്‍ ഇടം നേടിയതോടെ മിലാന്‍ അല്പം പരുങ്ങലില്‍ ആയി.സമനിലക്ക് വേണ്ടി പ്രാഗ് കൂടുതല്‍ സമ്മര്‍ദം ചെലുത്താന്‍ ആരംഭിച്ചു.എന്നാല്‍ പുലിസിച്ച് നേടിയ 85 ആം മിനുട്ടിലെ ഗോള്‍ മിലാന് രണ്ടു ഗോള്‍ ലീഡിന്റെ കുഷന്‍ നല്കി.ഈ മല്‍സരത്തിന്റെ രണ്ടാം പാദം മാര്‍ച്ച് 14 നു ഈഡന്‍ അരീനയില്‍ വെച്ച് നടക്കും.