യൂറോപ്പ ക്വാര്‍ട്ടര്‍ ലക്ഷ്യം വെച്ച് ലിവര്‍പൂള്‍
യൂറോപ്പ ലീഗ് ഡ്യൂട്ടിയിലേക്ക് മടങ്ങിയെത്തുന്ന ലിവര്‍പൂള്‍ ഇന്ന് പ്രീ ക്വാര്‍ട്ടര്‍ ആദ്യ ലെഗില്‍ സ്പാര്‍ട്ട പ്രാഗിനെ നേരിടും.ഇന്ത്യന്‍ സമയം പതിനൊന്നെ കാല്‍ മണിക്ക് സ്പാര്‍ട്ട പ്രാഗ് ഹോം ഗ്രൌണ്ട് ആയ എപ്പെട്ട് അരീനയില്‍ ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.മാര്‍ച്ച് പതിനഞ്ചിന് ആന്‍ഫീല്‍ഡില്‍ വെച്ച് രണ്ടാം പാദം നടക്കും.
ഇതിന് മുന്നേ ഈ രണ്ടു ടീമുകളും ഏറ്റുമുട്ടുന്നത് 2010 യൂറോപ്പ റൌണ്ട് ഓഫ് 32 ല്‍ ആണ്.അന്ന് ഏക ഗോളിന് ലിവര്‍പൂളിന് ജയം നേടിയിരുന്നു.ഇന്നതെ സ്പാര്‍ട്ട പ്രാഗ് ടീം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ വലിയ മാറ്റത്തിന് ആണ് സാക്ഷ്യം വഹിച്ചിരിക്കുന്നത്.നിലവില്‍ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള സ്പാര്‍ട്ട പ്രാഗ് ചെക്ക് കപ്പില്‍ ചിര വൈരികള്‍ ആയ സ്ലാവിയ പ്രാഗിനെ പരാജയ്പ്പെടുത്തി നിലവില്‍ മികച്ച ഫോമില്‍ ആണ്.അതിനാല്‍ ഇവരെ വില കുറച്ചു കണ്ടാല്‍ അത് ലിവര്‍പൂളിന് വലിയ തിരിച്ചടി ആയിരിയ്ക്കും നല്കാന്‍ പോകുന്നത്.പരിക്കില്‍ നിന്നും മുക്തന്‍ ആയ സല ഒരുപക്ഷേ ബെഞ്ചില്‍ നിന്നും ഇന്ന് കളിയ്ക്കാന്‍ ഇറങ്ങാന്‍ സാധ്യത ഉണ്ട്.