പരിക്ക് വില്ലന്‍ ; പെഡ്രിക്ക് മേല്‍ ബാഴ്സയുടെ ക്ഷമ നശിക്കുന്നു
ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്സലോണ പെഡ്രിയെ വില്ക്കാന് തയ്യാര്‍ ആണ് എന്നു റിപ്പോര്‍ട്ട്.ഞായറാഴ്ച അത്ലറ്റിക് ബിൽബാവോയ്ക്കെതിരായ ലാ ലിഗ മത്സരത്തിനിടെ സ്പെയിൻ ഇൻ്റർനാഷണലിന് മറ്റൊരു ഹാംസ്ട്രിംഗ് പരിക്ക് ലഭിച്ചു.2020 ലെ സമ്മര്‍ വിന്റോയില്‍ ലാസ് പാൽമാസിൽ നിന്ന് എത്തിയതിന് ശേഷം പെഡ്രി ബാഴ്സലോണയ്ക്കായി 133 മത്സരങ്ങൾ കളിച്ചു, 18 ഗോളുകളും 12 അസിസ്റ്റുകളും ഈ കാലയളവില്‍ അദ്ദേഹം നേടി എടുത്തു.
എന്നാല്‍ ആദ്യ സീസണില്‍ തന്നെ ഫോമിന്റെ ഉച്ചിയില്‍ എത്തിയ താരത്തിന് തിരക്കേറിയ മല്‍സരക്രമം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.ബാഴ്സക്ക് വേണ്ടി എല്ലാ മല്‍സരങ്ങളിലും കളിച്ച താരത്തിന് പിന്നീട് സ്പാനിഷ് ടീമിന് വേണ്ടിയും ബൂട്ട് അണിയേണ്ടി വന്നു.അതോടെ താരത്തിന് പരിക്ക് പതിവായി വന്നു തുടങ്ങി.കഴിഞ്ഞ സീസണില്‍ ബാഴ്സക്ക് വേണ്ടി നന്നായി കളിച്ചു എങ്കിലും പല മല്‍സരങ്ങളിലും പരിക്ക് മൂലം അദ്ദേഹത്തിന് സ്ഥിരത ലഭിച്ചില്ല .എന്നാല്‍ ഈ സീസണില്‍ മാത്രം പരിക്ക് മൂലം അദ്ദേഹത്തിന് 19 മല്‍സരങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടി വന്നു.നിരവധി യുവ മിഡ്ഫീല്‍ഡര്‍ ഉള്ള ബാഴ്സക്ക് പെഡ്രിയെ പറഞ്ഞു വിട്ടാലും വലിയ പ്രശ്നം ഒന്നും ഉണ്ടാകില്ല,എന്നാല്‍ അദ്ദേഹത്തെ പോലൊരു താരത്തിനെ മാര്‍ക്കറ്റില്‍ ഇപ്പോള്‍ വിറ്റാല്‍ വെറും 50 മില്യണ്‍ യൂറോ ഫീസ് ആയി ലഭിക്കയുള്ളൂ എന്നു മാത്രം അല്ല , വെറും 21 വയസ്സുള്ള മികച്ച ടെക്നിക്ക് ഉള്ള പെഡ്രി ചിലപ്പോള്‍ ഏവരെയും ഞെട്ടിച്ച് കൊണ്ട് ലോകത്തിലെ തന്നെ മികച്ച താരമായും മാറാന്‍ സാധ്യതയുണ്ട്.ഒരു കാലത്ത് അദ്ദേഹം ആയിരുന്നു ലോകത്തിലെ തന്നെ മൂല്യം ഏറിയ മൂന്നാമത്തെ താരം .160 മില്യണ്‍ യൂറോ ആയിരുന്നു അന്ന് അദ്ദേഹത്തിന്റെ മൂല്യം.!!!!!