ലൂയിസ് എൻറിക്വെക്ക് രണ്ടാമത് ഒരവസരം നല്കാന് ബാഴ്സലോണ
53 കാരനായ സ്പാനിഷ് മാനേജർ ലൂയിസ് എൻറിക്വെയെ കാറ്റലോണിയയിലേക്ക് തിരികെ കൊണ്ടുവരാൻ ബാഴ്സലോണ ശ്രമിക്കുന്നു.സ്പാനിഷ് ഔട്ട്ലെറ്റ് ഫിച്ചാജസിൻ്റെ റിപ്പോർട്ട് അനുസരിച്ച്, ബാഴ്സലോണയിൽ നിന്ന് സാവി പോകുന്നതിന്റെ കാരണം ആയി ഒരു പുതിയ മാനേജറെ തപ്പിയുള്ള ഓട്ടത്തില്‍ ആണ് സ്പാനിഷ് ക്ലബ്.അനേകം പേര് അവരുടെ ലിസ്റ്റില്‍ ഉണ്ട്.ഹാന്‍സി ഫ്ലിക്ക്, ഡേ സെര്‍ബി,നാഗല്സ്മാന് എന്നിങ്ങനെ പല പ്രൊഫൈലില്‍ ഉള്ള മാനേജര്‍മാരെയും ബാഴ്സ പയറ്റി നോക്കുന്നുണ്ട്.
എന്നാല്‍ ഇന്നലെ വന്ന റിപ്പോര്‍ട്ട് തീര്‍ത്തും പ്രവചനാണതീതം ആയിരുന്നു.എന്തെന്നാല്‍ ബാഴ്സക്ക് വേണ്ടി ഇതിന് മുന്നേ പ്രവര്‍ത്തിച്ച ലൂയിയെ തിരികെ കൊണ്ടുവരാന്‍ ഡെക്കോയും ലപ്പോര്‍ട്ടയും ആഗ്രഹിക്കുന്നു എന്നത് തീര്‍ത്തും വിചിത്രം ആയ ഒന്നാണ്.അതിനു പ്രധാന കാരണം അദ്ദേഹം ക്ലബ് വിട്ടതിന് ശേഷം വലിയ ഒരു നേട്ടം കൊണ്ടുവരാന്‍ എന്റിക്വെക്ക് കഴിഞ്ഞിട്ടില്ല.ഇത് കൂടാതെ ബാഴ്സക്ക് ചാമ്പ്യന്‍സ് ലീഗ് നേടി കൊടുത്തു എന്നത് ഒഴിച്ചാല്‍ അവസാന നാളുകളില്‍ അദ്ദേഹം ടീമിനെ മോശം അവസ്ഥയില്‍ എത്തിക്കുകയും ചെയ്തു.നിലവിലെ പിഎസ്ജി മാനേജര്‍ ആയ എന്റിക്വെ തരകേടില്ലാത്ത പ്രകടനം ആണ് ഇതുവരെ കാഴ്ചവെച്ചിട്ടുള്ളത്.നിലവിലെ സാഹചര്യത്തില്‍ പിഎസ്ജിയുടെ പ്രോജക്റ്റ് മതിയാക്കി തന്റെ മുന്‍ ക്ലബിനെ അദ്ദേഹം തിരഞ്ഞെടുക്കാനുള്ള സാധ്യതയും വളരെ വിരളം ആണ്.