പ്രീമിയര്‍ ലീഗില്‍ ആദ്യ ബ്രിട്ടീഷ് സൗത്ത് ഏഷ്യൻ റഫറിയായി മാറാന്‍ സിംഗ് ഗിൽ
ശനിയാഴ്ച ക്രിസ്റ്റൽ പാലസും ലൂട്ടൺ ടൗണും തമ്മിലുള്ള മത്സരത്തിൻ്റെ ചുമതല ഏറ്റെടുക്കുമ്പോൾ, പ്രീമിയർ ലീഗ് മത്സരത്തിൽ കരിയര്‍ കുറിക്കുന്ന ആദ്യത്തെ ബ്രിട്ടീഷ് ദക്ഷിണേഷ്യൻ റഫറിയായി സണ്ണി സിംഗ് മാറും.റഫറി പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ നിന്നാണ് സിംഗ് ഗിൽ ജനിച്ചത്. 2004 നും 2010 നും ഇടയിൽ 150 മത്സരങ്ങൾ നിയന്ത്രിച്ച അദ്ദേഹത്തിൻ്റെ പിതാവ് ജാർനൈൽ, തലപ്പാവ് ധരിക്കുന്ന ആദ്യത്തെ ഇംഗ്ലീഷ് ലീഗ് ഫുട്ബോൾ റഫറിയായി ഇപ്പൊഴും തുടരുന്നു.
കഴിഞ്ഞ സീസണിൽ നോർത്താംപ്ടണും ഹാർട്ട്‌പൂളും തമ്മിലുള്ള ലീഗ് 2 ഗെയിമിൻ്റെ ചുമതല സിംഗ് ഗിൽ ഏറ്റെടുത്തപ്പോൾ തന്നെ ഇംഗ്ലണ്ടില്‍ ഇത് വലിയ വാര്‍ത്തയായി മാറി.കഴിഞ്ഞ വർഷം ജനുവരിയിൽ, അദ്ദേഹത്തിൻ്റെ ഇളയ സഹോദരൻ ഭൂപീന്ദർ, സതാംപ്ടണും നോട്ടിംഗ്ഹാം ഫോറസ്റ്റും തമ്മിലുള്ള മത്സരത്തിൽ അസിസ്റ്റന്‍റ് റഫറിയായി ചുമതല ഏറ്റെടുത്തിട്ടുണ്ടായിരുന്നു.പ്രീമിയർ ലീഗ് ഗെയിമിൽ അസിസ്റ്റൻ്റ് റഫറിയായി സേവിക്കുന്ന ആദ്യത്തെ സിഖ്-പഞ്ചാബിയായും ഭൂപീന്ദർ പേരെടുത്തു.ഈ സീസണിൽ ഒരു പ്രീമിയർ ലീഗ് മത്സരത്തിൻ്റെ ചുമതല ഏറ്റെടുക്കുന്ന പിജിഎംഒഎല്ലിൻ്റെ (പ്രൊഫഷണൽ ഗെയിം മാച്ച് ഒഫീഷ്യൽസ് ലിമിറ്റഡ്) സെലക്ട് ഗ്രൂപ്പിന് പുറത്തുള്ള ഏഴാമത്തെ റഫറിയാകും സണ്ണി.