വംശീയ അധിക്ഷേപം ; താന്‍ നിരപരാധി ആണ് എന്ന് സാം കെര്‍
ഓസ്ട്രേലിയൻ ഇൻ്റർനാഷണൽ ഫോർവേഡ് സാം കെർ ഒരു പോലീസ് ഉദ്യോഗസ്ഥനെ വംശീയമായി അധിക്ഷേപിച്ച കേസില്‍ താന്‍ കുറ്റക്കാരി അല്ല എന്ന് കോടതിയില്‍ അപ്പീല്‍ ചെയ്തു.വനിതാ സൂപ്പർ ലീഗിൽ ചെൽസിക്ക് വേണ്ടി കളിക്കുന്ന കെറിനെതിരെ, കഴിഞ്ഞ വർഷം ജനുവരി 30 ന് ആണ് കേസ് റെജിസ്റ്റര്‍ ചെയ്തത്.ട്വിക്കൻഹാമിൽ നടന്ന ഒരു സംഭവത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉപദ്രവിച്ചു എന്നതാണ് കേസ്.
ടാക്സി നിരക്കിനെക്കുറിച്ചുള്ള പരാതിയോട് പ്രതികരിക്കുന്നതിനിടെ ആണത്രേ ഇങ്ങനെ സംഭവിച്ചത്.തിങ്കളാഴ്ച കിംഗ്സ്റ്റൺ ഓപ്പൺ തേംസ് ക്രൗൺ കോടതിയിൽ നടന്ന ഹർജിയിലും വിചാരണയ്ക്കുള്ള തയ്യാറെടുപ്പിലും കെർ കുറ്റം നിഷേധിച്ചതായി പ്രസ് അസോസിയേഷൻ റിപ്പോർട്ട് ചെയ്തു.ഓസ്ട്രേലിയയിലെ ഏറ്റവും അറിയപ്പെടുന്ന വനിത ഫൂട്ബോള്‍ താരം ആണ് കെര്‍.പ്രത്യേകിച്ച് 2023 ലെ വനിതാ ലോകകപ്പിൻ്റെ സെമിഫൈനലിലേക്ക് ഓസീസിനെ നയിച്ച താരം ആണ് കെര്‍.128 കളികളിൽ നിന്ന് 69 ഗോളുകൾ നേടിയ രാജ്യാന്തര ഫുട്ബോളിലെ എക്കാലത്തെയും മികച്ച സ്കോററാണ് താരം.അത്രയും ആരാധകര്‍ക്ക് ഇഷ്ട്ടപ്പെട്ട താരത്തിനെതിരെ വന്ന ഈ കേസ് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.