പുതിയ സ്‌പോർടിംഗ് ഡയറക്ടറായെ നിയമിച്ച് ബയേണ്‍ മ്യൂണിക്ക്
മാക്‌സ് എബെറിനെ ബയേൺ മ്യൂണിക്ക് അവരുടെ പുതിയ സ്‌പോർടിംഗ് ഡയറക്ടറായി നിയമിച്ചു.ആർബി ലെപ്‌സിഗിൻ്റെ കായിക മാനേജിംഗ് ഡയറക്‌ടർ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട് മാസങ്ങൾക്ക് ശേ തന്നെ അദ്ദേഹത്തിന് പുതിയ പ്രോജക്റ്റ് ലഭിച്ചു.മുൻ ബയേൺ കളിക്കാരനായ എബർൾ 2027 ജൂൺ വരെ കരാറിൽ ചേർന്നിട്ടുണ്ടെന്നും മാർച്ച് 1 ന് ചുമതലയേൽക്കുമെന്നും ക്ലബ് തിങ്കളാഴ്ച അറിയിച്ചു.
2022-ൽ ലീപ്‌സിഗിൽ ചേരുന്നതിന് മുമ്പ് 14 വർഷം ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ചിൽ സ്‌പോർട്‌സ് ഡയറക്ടറായി മാക്സ് എബര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ സേവനത്തില്‍ ആകൃഷ്ടര്‍ ആയാണ് ലേപ്സിഗ് ഒരു അവസരം നല്കിയത്.എന്നാല്‍ മ്യൂണിക്കിലേക്ക് അദ്ദേഹം പോകും എന്ന വാര്‍ത്ത മീഡിയകളില്‍ വന്നതിനു ശേഷം അദ്ദേഹത്തിനെ അവര്‍ പുറത്താക്കുകയായിരുന്നു.മ്യൂണിക്ക് തന്‍റെ ബാല്യ കാല ക്ലബ് ആണ് എന്നും, അതിനാല്‍ അവിടെ പ്രവര്‍ത്തിക്കാന്‍ കിട്ടുന്ന അവസരം താന്‍ ഒരിക്കലും നിഷേധിക്കാന്‍ പോകുന്നില്ല എന്നും എബര്‍ ഇന്നലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു.