ഹാരി കെയിന്‍ ഇന്‍ജുറി ടൈം ഗോളില്‍ ലേപ്സിഗിനെ മറികടന്ന് ബയേണ്‍
ഹാരി കെയ്ൻ വീണ്ടും ബയെണിന്റെ രക്ഷകന് ആയി അവതരിച്ചു.ഇന്നലെ നടന്ന മല്‍സരത്തില്‍ ആര്‍ബി ലേപ്സിഗിനെ അവര്‍ 2-1 നു പരാജയപ്പെടുത്തി.ഹാരി കെയിന്‍ ആണ് റണ്‍ ഗോളുകളും നേടിയത്.അദ്ദേഹം എക്സ്ട്രാ ടൈമില്‍ ഗോള്‍ നേടിയിരുന്നില്ല എങ്കില്‍ വെറും ഒരു പോയിന്റുമായി അവര്‍ക്ക് കളം വിടേണ്ടി വന്നേന്നെ.
തുടര്‍ച്ചയായ മൂന്നു പരാജയം നേടിയ മ്യൂണിക്ക് ആദ്യ പകുതിയില്‍ മികച്ച ഫൂട്ബോള്‍ ഷോ ആണ് കാഴ്ചവെച്ചത്.എന്നാല്‍ നിരവധി മൂവ്മെന്റ്റുകളില് നിന്നും ഒരു ഗോള്‍ നേടാന്‍ പോലും അവര്‍ക്ക് കഴിഞ്ഞില്ല.രണ്ടാം പകുതിയില്‍ ലേപ്സിഗ് നിലവാരം ഉയര്‍ത്തി എങ്കിലും ഹാരി കെയിനിന് വളരെ നല്ലൊരു അവസരം ഒരുക്കി കൊടുത്ത് മുസിയാല ഒരു നിമിഷം കൊണ്ട് തന്നെ കളിയുടെ ഗതി മാറ്റി.70 ആം മിനുട്ടില്‍ ബെഞ്ചമിന്‍ സെസ്ക്കോ നേടിയ ഗോളില്‍ സമനില നേടാന്‍ ലേപ്സിഗിന് കഴിഞ്ഞു.എന്നാല്‍ എക്സ്ട്രാ ടൈമില്‍ ഒരു മികച്ച വോളി ഗോളില്‍ മുഴുവന്‍ പ്രതിരോധത്തിനെയും നിഷ്പ്രഭമാക്കി കൊണ്ട് കേയിന്‍ മറ്റൊരു ഗോള്‍ കണ്ടെത്തിയതോടെ തുടര്‍ച്ചയായ മൂന്നു തോല്‍വികളുടെ പരാജയഭാരം ആഅ ഗ്രൌണ്ടില് തന്നെ ഇറക്കി വെക്കാന്‍ ബവേറിയന്സിന് കഴിഞ്ഞു.