പ്രീമിയര്‍ ലീഗില്‍ മാൻ സിറ്റി, ലിവർപൂൾ ടീമുകളുടെ ഭരണം അവസാനിപ്പിക്കും
ക്ലബിലെ ഓഹരി വാങ്ങി കൊണ്ടുള്ള ഡോക്യുമെന്റ് ഒപ്പ് വെച്ചത്തോട് കൂടി റാറ്റ്ക്ലിഫ് ഔദ്യോഗികമായി ക്ലബില്‍ പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞു.പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെയും ലിവർപൂളിൻ്റെയും ആധിപത്യം തകർക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും മൂന്ന് വർഷത്തിനുള്ളിൽ തനിക്ക് അത് ചെയ്യാൻ കഴിയുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
“നമ്മള് ഏറെ പഠിക്കാനും വളരാനും ഉണ്ട്.നമ്മുടെ ബഹളക്കാര്‍ ആയ അയല്‍ക്കാരില്‍ (സിറ്റി ) നിന്നും നമ്മുടെ ചിര വൈരികളില്‍(ലിവര്‍പൂള്‍ ) നിന്നും. അവർക്ക് സുബോധമുള്ള സംഘടനകൾ ഉണ്ട്, സംഘടനകൾക്കുള്ളിലെ മഹത്തായ വ്യക്തികൾ, അവർ ആണ് ഈ ക്ലബുകളെ മഹത്തരം ആക്കുന്നത്.അവരുടെ രീതിയും മറ്റും നമ്മള് കണ്ടു പാടിക്കേണ്ടത് ഉണ്ട്.കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണ് എങ്കിലും അവര്‍ നമ്മുടെ ശത്രുക്കള്‍ തന്നെ ആണ്.ചില സമയങ്ങളില്‍ നമുക്ക് ശത്രുക്കളില്‍ നിന്നും പലതും പഠിക്കേണ്ടി വരും.”ജിം റാറ്റ്ഫ്ലിഫ് ഇംഗ്ലിഷ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ സമ്മേളനത്തില്‍ പറഞ്ഞു.