അടപടലം ബയേണ്‍ മ്യൂണിക്ക് ; തുടര്‍ച്ചയായ മൂന്നാം തോല്‍വി നേരിട്ട് ടൂഷല്‍ സംഘം
തുടർച്ചയായ മൂന്നാം തോൽവി ഏറ്റുവാങ്ങി കൊണ്ട് ബയേണ്‍ മ്യൂണിക്ക് ഈ അടുത്ത കാലത്തെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ഫോമില്‍.ഇന്നലെ നടന്ന ലീഗ് മല്‍സരത്തില്‍ ലീഗ് പട്ടികയില്‍ പതിനഞ്ചാം സ്ഥാനത്ത് ഉണ്ടായിരുന്ന വിഎഫ്എല്‍ ബോച്ചുമിനെതിരെ അവര്‍ പരാജയപ്പെട്ടത്.3-2 എന്ന സ്കോറിന് ആണ് അവര്‍ മുട്ടുകുത്തിയത്.
14 ആം മിനുട്ടില്‍ മുസിയാല നേടിയ ഗോളോടെ ഒരു മികച്ച ലീഡോടെ മല്‍സരം ആരംഭിക്കാന്‍ മ്യൂണിക്കിന് കഴിഞ്ഞു.ഇതിന് മറുപടിയായി ബോച്ചും മൂന്നു ഗോളുകള്‍ നേടി.തകുമ അസാനോ , കെവൻ ഷ്ലോട്ടർബെക്ക് , കെവിൻ സ്റ്റോഗർ എന്നിവര്‍ നേടിയ ഗോളില്‍ മ്യൂണിക്കിന്റെ വിജയ സ്വപ്നങ്ങള്‍ തകര്‍ന്നു തരിപ്പണം ആയി.ബോച്ചുമിനു വേണ്ടി കെവിൻ സ്റ്റോഗർ നേടിയ ഗോള്‍ പെനാല്‍റ്റി ആയിരുന്നു.ഉപമെക്കാനോ നടത്തിയ ഫൌള് മൂലം ആണ് പെനാല്‍ട്ടിക്ക് വഴി ഒരുങ്ങിയത്.റെഡ് കാര്‍ഡ് ലഭിച്ച താരത്തിനു അപ്പോള്‍ തന്നെ കളം വിടേണ്ടി വന്നു.തുടര്‍ച്ചയായ രണ്ടാം മല്‍സരത്തില്‍ ആണ് താരത്തിനു റെഡ് കാര്‍ഡ് ലഭിക്കുന്നത്.ലാസിയോക്കെതിരായ പ്രീ ക്വാര്‍ട്ടര്‍ മല്‍സരത്തിലും താരത്തിനു റെഡ് കാര്‍ഡ് ലഭിച്ചിരുന്നു.87 ആം മിനുട്ടില്‍ മ്യൂണിക്കിന് വേണ്ടി കെയിന്‍ ഒരു ആശ്വാസ ഗോള്‍ കണ്ടെത്തി എങ്കിലും അത് കൊണ്ട് പ്രത്യേകിച്ച് മറ്റ് ഗുണങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല.