മറ്റൊരു ഹോജ്ലണ്ട് ഷോ !!!!!!!!
ഞായറാഴ്ച ലൂട്ടൺ ടൗണിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് 2-1 എന്ന സ്കോറിന് വിജയം.മല്‍സരം ഏഴു മിനുറ്റ് ആവുമ്പോഴേക്കും റാസ്മസ് ഹോജ്ലണ്ടിൻ്റെ ഇരട്ട ഗോള്‍ ആണ് യുണൈറ്റഡിന് വിജയം നല്‍കിയത്.ജയത്തോടെ അവര്‍ ലീഗ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് എത്തി കഴിഞ്ഞു.ഇത് മാഞ്ചസ്റ്റര്‍ ടീമിന്റെ തുടര്‍ച്ചയായ നാലാം വിജയം ആണ്.
ഈ പോക്ക് തുടരാന്‍ ചെകുത്താന്മാര്ക്ക് കഴിഞ്ഞാല്‍ അവര്‍ തീര്‍ച്ചയായും ടോപ് ഫോറില്‍ ഇടം നേടും.ഹോജ്ലണ്ട് ഇപ്പോൾ തുടർച്ചയായ ആറ് പ്രീമിയർ ലീഗ് മത്സരങ്ങളിൽ സ്കോർ ചെയ്തിട്ടുണ്ട്.ഈ നേട്ടം കൈവരിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം.ഏഴു മിനുട്ടില്‍ തന്നെ രണ്ടു ഗോളിന് പിന്നില്‍ നിന്നിരുന്നു എങ്കിലും 14 ആം മിനുട്ടില്‍ ഒരു ബ്രേക്ക് കണ്ടെത്താന്‍ ലൂട്ടോണ്‍ ടൌണിന് കഴിഞ്ഞു.കാൾട്ടൺ മോറിസ് ആണ് ഗോള്‍ നേടിയത്.അതിനു ശേഷം ഇരു ടീമുകളും അനേകം അവസരങ്ങള്‍ സൃഷ്ട്ടിച്ചു എങ്കിലും അതൊന്നും വലയില്‍ എത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.