Foot Ball Top News

ആർസെനൽ v/s ബേൺലി : ഇന്നിറങ്ങുമോ PAL ത്രയം

August 17, 2019

author:

ആർസെനൽ v/s ബേൺലി : ഇന്നിറങ്ങുമോ PAL ത്രയം

പ്രീമിയർ ലീഗിൽ എമിരേറ്റ്സ് സ്റ്റേഡിയത്തിൽ നടക്കുന്ന സീസണിലെ തങ്ങളുടെ ആദ്യ ഹോം മത്സരത്തിന് ഇന്ന് ആർസെനാൽ ബേൺലിയെ എതിരേൽക്കുന്നു. കഴിഞ്ഞ സീസണിൽ പീരങ്കിപ്പടയുടെ കോട്ടയായി മാറിയ എമിരേറ്റ്സ്, ട്രാൻസ്ഫർ വിപണിയിലെ മിന്നും സൈനിംഗുകൾക്കു ശേഷം ഈ സീസണിലും ആ പതിവ് തുടരും എന്നാണ് ആരാധക പ്രതീക്ഷ.

മത്സരത്തിൽ ഏറ്റവും ആകാംക്ഷ ജനിപ്പിക്കുന്ന കാര്യം നിക്കൊളാസ് പെപ്പെയുടെ വരവോടെ കരുത്താർജ്ജിച്ച ആർസെനാൽ അറ്റാക്ക് ഇന്ന് ഗണ്ണേഴ്‌സ്‌ ആരാധകർ PAL എന്ന് ഓമനപ്പേരിട്ട പെപെ-അബാമേയാങ്ങ് -ലാകാസെറ്റ് ത്രയം ഇന്ന് ഒരുമിച്ച് ഇറങ്ങുമോ എന്നതാണ്. കഴിഞ്ഞ കളിയിൽ അവസാന 20മിനിറ്റുകളിൽ പെപെ അബാമേയങ്ങിനൊപ്പം ഇറങ്ങിയിരുന്നെങ്കിലും പരിക്കിനെ തുടർന്നു ലകാസെറ്റ് കളിച്ചിരുന്നില്ല.

ടീം ന്യൂസ്‌ : ഓസിൽ, കൊളസ്നിയാക് എന്നിവർ ഈ മത്സരത്തിലും സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാകാൻ സാധ്യത ഇല്ല.പരിക്കിനെ തുടർന്നു വിശ്രമത്തിൽ ഉള്ള ടിർണി, ബെല്ലാരിൻ എന്നിവർ ഒക്ടോബർ വരെ ടീമിൽ ഉണ്ടാകില്ല. ചെറുതായി പരിക്ക് ഭീഷണിയുള്ള ക്യാപ്റ്റൻ ഷാക്കയെ 24നു ലിവർപൂളുമായുള്ള നിർണായക മത്സരം മുൻനിർത്തി ഇന്ന് വിശ്രമം കൊടുത്തേക്കും. പകരം ലൂക്കാസ് ടൊറേറ ആയിരിക്കും സെൻട്രൽ മിഡ്‌ഫീൽഡിലേക്ക് വരിക . സ്പാനിഷ് താരം സെബാലോസ് ഇന്ന് സ്റ്റാർട്ട്‌ ചെയ്യുമെന്ന് ഏകദേശം ഉറപ്പായിരിക്കെ പുതിയ താരങ്ങളായ ലൂയിസ്, പെപെ എന്നിവരെയും ലിവര്പൂളുമായുള്ള മത്സരത്തിന് മുന്നേ വേണ്ട ഗെയിം ടൈം കിട്ടാൻ കളത്തിലിറക്കാനാണ് സാധ്യത. അങ്ങനെയാണെങ്കിൽ യുവ താരങ്ങളായ ചേംബേഴ്‌സ്, നെൽസൺ, വില്ലോക്ക് എന്നിവർ പുറത്തിരിക്കും.

സാധ്യത ടീം : ലെനോ, മോൻറിയാൽ, ലൂയിസ്/ചേംബേഴ്‌സ് , സോക്രട്ടീസ്, മൈട്ലൻഡ് നൈൽസ്, ടൊറേറ , ഗെൻഡൂസി, സെബാലോസ്, ലാക്കാസെറ്റ്, പെപെ /മിക്കിത്രയൻ അബാമേയാങ്ങ്

Leave a comment