സ്വയം ബാഴ്സക്ക് ഓഫര്‍ ചെയ്ത് അൻ്റോണിയോ കോണ്ടെ
ഹെഡ് കോച്ച് സാവി ഹെർണാണ്ടസിന് പകരക്കാരനായി തനിക്ക് ടീമില്‍ ചേരാന്‍ താല്പര്യം ഉണ്ട് എന്നു മുന്‍ ഇന്റര്‍ മിലാന് – ചെല്‍സി കോച്ച് അന്റോണിയോ കൊണ്ടേ ബാഴ്സയെ അറിയിച്ചതായി റിപ്പോര്‍ട്ട്.വാര്‍ത്ത പുറത്തു വിട്ടത് പ്രമുഖ കായിക ദിന പത്രമായ സ്പോര്‍ട്ട് ആണ്.തലേ ദിവസം മീഡിയക്ക് മുന്നില്‍ സംസാരിച്ച ഡെക്കോ മാനേജര്‍മാരുടെ കാര്യത്തില്‍ ഇപ്പോഴും ക്ലബില്‍ തീരുമാനം ആയിട്ടില്ല എന്ന് വെളിപ്പെടുത്തിയിരുന്നു.

യൂർഗൻ ക്ലോപ്പ്, റാഫ മാർക്വേസ്, സെർജിയോ കോൺസെക്കാവോ, ഹൻസി ഫ്ലിക്ക് എന്നിവരുൾപ്പെടെ ബാഴ്സയുടെ മാനേജർമാരുടെ സാധ്യത ലിസ്റ്റില്‍ അനേകം പേരുണ്ട്.കൊണ്ടേയുടെ ടോട്ടന്‍ഹാമിലെ പ്രകടനം ശരാശരിയിലും താഴെ ആയിരുന്നു എങ്കിലും അദ്ദേഹം അതിനു മുന്നേ പ്രവര്‍ത്തിച്ച ഇന്റര്‍ മിലാന്,യുവന്റ്റസ്,ചെല്‍സി എന്നീ ടീമുകള്‍ക്ക് ഡൊമെസ്റ്റിക്ക് ലീഗ് നേടി കൊടുക്കാന്‍ കഴിഞ്ഞു എന്നത് ശ്രദ്ധേയം ആയ കാര്യം ആണ്.