റൊണാള്‍ഡോയുടെ മടങ്ങി വരവ് പോലും അല്‍ നാസറിന് തുണയായില്ല
ക്രിസ്റ്റ്യാനോ റൊണാൾഡോ പരിക്കിൽ നിന്ന് തിരിച്ചെത്തി.ഇന്നലെ നടന്ന ആല് ഹിലാലിനെതിരായ സൌഹൃദ മല്‍സരത്തില്‍ താരം ഇന്നലെ ആദ്യ ഇലവനില്‍ തന്നെ ഇടം നേടിയിരുന്നു.എതിരില്ലാത്ത രണ്ടു ഗോളിന് ഹിലാല്‍ നാസറിനെ പരാജയപ്പെടുത്തിയിരുന്നു. ഇൻ്റർ മിയാമിക്കെതിരായ തൻ്റെ ടീമിൻ്റെ മല്‍സരത്തിലും റൊണാള്‍ഡോക്ക് കളിയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല.

സെർഗെജ് മിലിങ്കോവിച്ച്-സാവിച്, സലേം അൽ-ദൗസരി എന്നിവരുടെ ഗോളില്‍ ആണ് അല്‍ ഹിലാല്‍ ജയം നേടിയത്.തുടക്കത്തില്‍ തന്നെ മള്‍സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത അവര്‍ നാസറിന് ജയത്തിന്റെ നേരിയ ഒരു പ്രതീക്ഷ പോലും നല്‍കിയില്ല.രണ്ടാം പകുതിയില്‍ അക്രമണം അല്‍ നാസര്‍ കുറച്ച് വര്‍ധിപ്പിച്ചു എങ്കിലും കിട്ടിയ അവസരങ്ങള്‍ ഗോള്‍ ആക്കി മാറ്റാന്‍ റൊണാള്‍ഡോക്കും സംഘത്തിനും കഴിഞ്ഞില്ല.അടുത്ത മല്‍സരത്തില്‍ അല്‍ നാസര്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ അല്‍ നേഹിയ ടീമിനെ ആണ് നേരിടാന്‍ പോകുന്നത്.ഈ ആഴ്ച്ച 39 വയസ്സ് തികഞ്ഞ റൊണാള്‍ഡോയുടെ അടുത്ത ലക്ഷ്യം ഈ ടീമിനെ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ എത്തിക്കുക എന്നതാണ്.