ഫൂട്ബോളില്‍ ഇനി മുതല്‍ നീല കാര്‍ഡും
പ്രൊഫഷണൽ ഫുട്ബോളിലെ സിൻ ബിന്നുകളുടെ പരീക്ഷണത്തിൻ്റെ ഭാഗമായി ഇൻ്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡ് വെള്ളിയാഴ്ച പുതിയ നീല കാർഡ് അവതരിപ്പിക്കും.ദ ടെലിഗ്രാഫ് ആണ് നീല കാർഡുകളെ കുറിച്ചുള്ള വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്.കളിക്കാരുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനും മാച്ച് ഒഫീഷ്യലുകളോടുള്ള ബഹുമാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ നീല കാര്‍ഡ് കൊണ്ടുവരുന്നത് എന്നു ഫുട്ബോൾ അസോസിയേഷൻ ബോർഡ് വെളിപ്പെടുത്തി.

2019-20 മുതൽ ജൂനിയര്‍ ഫൂട്ബോളില്‍ നീല കാര്‍ഡ് ഉപയോഗിച്ച് വരുന്നുണ്ട്.അവിടെ മികച്ച റിസല്‍റ്റ് കണ്ടതിന് ശേഷം ആണ് മൈന്‍ സ്ട്രീം ഫൂട്ബോളില്‍ ഇത് പയറ്റി നോക്കാന്‍ അവര്‍ തീരുമാനിച്ചിരിക്കുന്നത്.മല്‍സരത്തിനിടെ ഉദ്യോഗസ്ഥനോട് അനാദരവ് കാണിച്ചാൽ കളിക്കാർ 10 മിനിറ്റ് ഫീൽഡ് വിടേണ്ടി വരും.വരുന്ന പന്ത്രണ്ടു മാസം ഇത് പയറ്റി നോക്കും.കളിയില്‍ വലിയ മാറ്റം ഒന്നും വന്നില്ല എങ്കില്‍ ഇത് ഉപേക്ഷിക്കും എന്നാണ് അറിയപ്പെടുന്നത്.ഇനിയുള്ള മല്‍സരങ്ങളില്‍ ഒരു കളിക്കാരന് ടാക്റ്റികല്‍ ഫൌളുകള്‍ ഉപയോഗിച്ചാല്‍ അത് നീല കാര്‍ഡിലേക്ക് അയാളെ നയിക്കും.പ്രീമിയർ ലീഗ്, ലാലിഗ, യുവേഫ ചാമ്പ്യൻസ് ലീഗ്, യൂറോ 2024 അല്ലെങ്കിൽ കോപ്പ അമേരിക്ക തുടങ്ങിയ ടോപ്പ് ലെവൽ മത്സരങ്ങളിൽ ആരാധകർ നീല കാർഡ് കാണില്ല.പരീക്ഷണം വിജയകരം ആയാല്‍ 2026-27 ല്‍ മുതല്‍ ആയിരിക്കും ഇത് ടോപ് 5 ലീഗില്‍ പരീക്ഷിക്കാന്‍ പോകുന്നത്.