ഡീഗോ മൗറീഷ്യോ – റോയ് കൃഷ്ണ മികവില്‍ ഒഡീഷ എഫ്സി !!!!!!!
ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2023-24 സീസണിൽ തുടർച്ചയായ നാലാം വിജയം കരസ്ഥമാക്കി ഒഡീഷ.ജിഎംസി ബാലയോഗി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ ഹൈദരാബാദ് എഫ്‌സിയെ 3-0ന് അവര്‍ തോല്പിച്ചത്.വിലപ്പെട്ട മൂന്നു പോയിന്‍റ് ലഭിച്ച അവര്‍ ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് കയറിയിരുന്നു.വിജയത്തിനു വേണ്ടിയുള്ള ഹൈദരാബാദ് എഫ്സിയുടെ കാത്തിരിപ്പ് ഇനിയും നീളും.
ഇൻ-ഫോം സ്‌ട്രൈക്കിംഗ് ജോഡികളായ ഡീഗോ മൗറീഷ്യോയും റോയ് കൃഷ്ണയും ആണ് ഇന്നലെ ഒഡീഷയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്.ഇരട്ട ഗോള്‍ നേടിയ ഡീഗോ മൗറീഷ്യോയുടെ മുന്നേറ്റത്തിന് തട സൃഷ്ട്ടിക്കാന്‍ ഉത്തരം ഇല്ലാതെ ഹൈദരാബാദ് എഫ്സി കുഴങ്ങി.സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ജോവോ വിക്ടർ ആണ് ഹൈദരാബാദ് ടീമിലെ ഏക വിദേശി. അദ്ദേഹത്തിന്റെ പ്രകടനത്തെ ആശ്രയിച്ച് ആണ് ആ ടീം പ്രവര്‍ത്തിക്കുന്നത്.എന്നാല്‍ അദ്ദേഹവും നിറം കെട്ടതോടെ എല്ലാം അവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ ഇല്ലായിരുന്നു.