ബ്രെന്‍റ്ഫോര്‍ഡില്‍ ഫോഡന്‍ ഷോ !!!!!!!!!
ഫോമിലുള്ള കെവി ഡി ബ്രൂയിന,ഹാലണ്ട്,അല്‍വാറസ് എന്നിവര്‍ ഉള്ളപ്പോള്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ സിറ്റിക്ക് വേണ്ടി കത്തി കയറിയത് ഫില്‍ ഫോഡന്‍ ആണ്.അദ്ദേഹം നേടിയ ഹാട്രിക്കില്‍ ആണ് സിറ്റി ബ്രെന്‍റ്ഫോര്‍ഡിനെ സിറ്റി തകര്‍ത്തത്.ഇത് തന്നെ ആണ് പെപ്പ് നയിക്കുന്ന ഈ ടീമിന്റെ പ്രത്യേകതയും.21 ആം മിനുട്ടില്‍ ഗോള്‍ നേടി കൊണ്ട് ബ്രെന്‍റ്ഫോര്‍ഡ് ആണ് മല്‍സരത്തില്‍ ലീഡ് നേടിയത്.
നീല്‍ മോപെയ് ആണ് ബ്രെന്‍റ്ഫോര്‍ഡിന് വേണ്ടി ഗോള്‍ നേടിയത്.ഇതിന് മറുപടിയായി സിറ്റി അറ്റാക്കിങ് ഗെമിയിമിന്റെ ആക്കം കൂട്ടി.എന്നാല്‍ ഗോള്‍ വലയില്‍ അവര്‍ നന്നേ പാടുപ്പെട്ടു.ഒടുവില്‍ 45 ആം മിനുട്ടില്‍ ബ്രെന്‍റ്ഫോര്‍ഡ് പ്രതിരോധത്തിന്റെ അലസമായ ക്ലിയറന്‍സ് മുതല്‍ എടുത്തു കൊണ്ട് ഫോഡന്‍ സിറ്റിക്ക് വേണ്ടി ആദ്യ ഗോള്‍ നേടി.പിന്നീട് 53,70 മിനുട്ടുകളില്‍ കെവിന്‍ ഡി ബ്രൂയിന, ഹാലണ്ട് നല്കിയ അവസരങ്ങളില്‍ നിന്നെല്ലാം പന്ത് വലയില്‍ എത്തിച്ച് കൊണ്ട് ഫില്‍ ഹാട്രിക്ക് പൂര്‍ത്തിയാക്കി.