അലാവസ് പ്രതിസന്ധി തരണം ചെയ്ത് ബാഴ്സലോണ
റോബർട്ട് ലെവൻഡോസ്കി, ഇൽകെ ഗുണ്ടോഗൻ, പകരക്കാരനായ വിറ്റർ റോക്ക് എന്നിവരുടെ ഗോളുകളുടെ പിന്‍ബലത്തില്‍ ബാഴ്സലോണ 3-1 ന് ജയിച്ചു.ഗുണ്ടോഗൻ ലെവൻഡോവ്സ്കിക്ക് നൽകിയ പാസിൽ ബാഴ്സലോണ സ്കോറിങ്ങിന് തുടക്കമിട്ടു.രണ്ടാം ഗോളും കൂടി നേടി കൊണ്ട് ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ ഗുണ്ടോഗന് ഓരോ മല്‍സരം കഴിയുംതോറും കൂടുതല്‍ അപകടക്കാരിയായി മാറി കൊണ്ടിരിക്കുകയാണ്.
51 ആം മിനുട്ടില്‍ സാമു ഒമോറോഡിയൻ നേടിയ ഒരു മികച്ച ഹെഡര്‍ ഗോളിലൂടെ സ്കോര്‍ 2-1 ആയതോടെ ബാഴ്സലോണ നേരിയ രീതിയില്‍ ഒന്നു സമ്മര്‍ദത്തിലേക്ക് വലിഞ്ഞു.എന്നാല്‍ സബ് ആയി ഇറങ്ങിയ വിറ്റര്‍ റോക്ക് ഒരു മികച്ച ഗോളില്‍ ബാഴ്സക്ക് മേല്‍ക്കൈ നേടി കൊടുത്തു. എന്നാല്‍ താരത്തിനു അല്പ സമയത്തിന് ശേഷം രണ്ടാം മഞ്ഞ കാര്‍ഡ് കണ്ട് പിച്ചില്‍ നിന്നും പുറത്ത് പൊവേണ്ടി വന്നു.റഫറിയുടെ നടപടിയില്‍ ബാഴ്സലോണ മാനേജര്‍ സാവി തന്റെ പ്രതിഷേധം അറിയിച്ചിരുന്നു.തുടര്‍ച്ചയായി ലാലിഗ മല്‍സരങ്ങളില്‍ ഇങ്ങനെ സംഭവിക്കുന്നത് വലിയ നാണകേട് ആണ് എന്നും അദ്ദേഹം പറഞ്ഞു.റോക്ക് ചെയ്യപ്പെട്ടു എന്നു പറയുന്ന രണ്ടാമത്തെ ഫൌള് താരം അലാവസ് താരത്തില്‍ പ്ലേയറില്‍ നിന്നും ഒഴിഞ്ഞു മാറുന്നത് ആണ് ടിവി റീപ്ലേയില്‍ കണ്ടത്.ഇതിനെതിരെ അപ്പീല്‍ ചെയ്യാന്‍ ബാഴ്സലോണ തയ്യാര്‍ ആണ് എന്നും സാവി അവകാശപ്പെട്ടു.