പ്രീമിയര്‍ ലീഗില്‍ ഇന്ന് മികച്ച പോരാട്ടം
പ്രീമിയര്‍ ലീഗില്‍ ഇന്ന് വളരെ ആവേശകരം ആയ മല്‍സരം.വിലപ്പെട്ട മൂന്നു പോയിന്‍റ് നേടി ലീഗില്‍ ഏഴാം സ്ഥാനത്ത് എത്താന്‍ ഒന്പതാം സ്ഥാനത്ത് ഉള്ള യുണൈറ്റഡ് ആഗ്രഹിക്കുമ്പോള്‍ എങ്ങനേയും ജയിച്ച് യുണൈറ്റഡിനെ മറികടക്കാന്‍ ലക്ഷ്യം ഇടുകയാണ് വൂള്‍വ്സ്.ഇരുവര്‍ തമ്മില്‍ ഉള്ള പോരാട്ടം ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഒന്നേ മുക്കാല്‍ മണിക്ക് അരങ്ങേറും.
സ്വന്തം തട്ടകമായ മോളിനെക്സ് സ്റ്റേഡിയത്തില്‍ ആണ് മല്‍സരം എന്നത് വൂള്‍വ്സിന് മേല്‍ക്കൈ നല്കുന്നു.യുണൈറ്റഡിന്‍റെ പ്രകടനം പ്രവചനാതീതം ആയി വരുകയാണ്.ഓരോ മല്‍സരം കഴിയുംതോറും ടീമിലെ അസ്ഥിരത കൂടുതല്‍ പ്രകടമായി വരുകയാണ്.കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ നിന്നും ഒരേ ഒരു ജയം മാത്രമേ എറിക് ടെന്‍ ഹാഗിന് നേടാന്‍ കഴിഞ്ഞിട്ടുള്ളൂ. തിരിച്ച് വൂള്‍വ്സ് ആകട്ടെ ഈ സീസണിലെ ഫോമിന്‍റെ മൂര്‍ധന്യതത്തില്‍ എത്തി നില്‍ക്കുകയാണ്.പല സുപ്രാധാന താരങ്ങളുടെ പരിക്ക് മൂലം ഉള്ള വിട്ടു നില്‍ക്കല്‍ ഈ സാഹചര്യത്തില്‍ യുണൈറ്റഡിനെ ഏറെ ആശങ്കയില്‍ ആഴ്ത്തുന്നുണ്ട്.