മൊറോക്കോയെ തകർത്ത് ദക്ഷിണാഫ്രിക്ക ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു
ഖത്തര്‍ ലോകക്കപ്പ് സൂപ്പര്‍സ്റ്റാര്‍ ടീം ആയ മൊറോക്കൊക്ക് ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിൽ തിരിച്ചടി.ഇന്നലെ നടന്ന പ്രീ ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെട്ടതിന് ശേഷം മൊറോക്കന്‍ ടീം ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി.രണ്ടാം പകുതിയിൽ എവിഡൻസ് മക്ഗോപയും ടെബോഹോ മൊകൊയ്നയും ആഫ്രിക്കയ്ക്ക് വേണ്ടി ഗോള്‍ നേടി.എക്സ്ട്രാ ടൈമില്‍ യുണൈറ്റഡ് മിഡ്ഫീല്‍ഡര്‍ ആയ സോഫിയന് അംറാബത്തിന് റെഡ് കാര്‍ഡ് ലഭിച്ചതും മൊറോക്കന്‍ ടീമിന് തിരിച്ചടി ആയി.

57 ആം മിനുട്ടില്‍ തന്നെ ലീഡ് നേടിയ സൌത്ത് ആഫ്രിക്കന്‍ ടീം നേരത്തെ തന്നെ മല്‍സരത്തില്‍ നിയന്ത്രണം ഏറ്റെടുത്തു.85 ആം മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെ സ്കോര്‍ സമനിലയാക്കാന്‍ കിട്ടിയ മികച്ച അവസരം മൊറോക്കോ പാഴാക്കി.കിക്ക് എടുത്ത അച്രഫ് ഹക്കീമിക്ക് അത് ലക്ഷ്യത്തില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല.ക്വാര്‍ട്ടര്‍ ഫൈനലില്‍ സൌത്ത് ആഫ്രിക്കന്‍ ടീം കപ്പേ വാര്ഡെയെ നേരിടും.