ഒടുവില്‍ ഡീല്‍ പൂര്‍ത്തിയാക്കി സിറ്റി ; അര്‍ജന്‍ട്ടയിന്‍ വണ്ടര്‍ കിഡ് എച്ചേവേരി അടുത്ത വര്‍ഷം മുതല്‍ എത്തിഹാദില്‍ കളിക്കും
റിവർ പ്ലേറ്റിൽ നിന്ന് ഉയർന്ന റേറ്റിംഗുള്ള അർജന്റീന അണ്ടർ 23 മിഡ്ഫീൽഡർ ക്ലോഡിയോ എച്ചെവേരിയുടെ മാഞ്ചസ്റ്റർ സിറ്റി സൈനിംഗ് പൂർത്തിയാക്കി.18-കാരൻ പ്രീമിയർ ലീഗ് ചാമ്പ്യന്മാരുമായി 2028 ജൂൺ വരെ കരാർ ഒപ്പിട്ടിട്ടുണ്ടെങ്കിലും സിറ്റിയിലേക്ക് താരം കാലെടുത്ത് വെക്കാന്‍ പോകുന്നത് അടുത്ത ജനുവരിയില്‍ ആയിരിയ്ക്കും.ഏകദേശം 15.9 മില്യൺ ഡോളറും ആഡ്-ഓണുകളുമാണ് സിറ്റി അര്‍ജന്‍ട്ടയിന്‍ ക്ലബിന് ഫീസ് ആയി നല്‍കിയിരിക്കുന്നത്.
അണ്ടർ 17 ലോകകപ്പിൽ നിന്നുമാണ് താരത്തിനെ ഫൂട്ബോള്‍ ലോകം തിരിച്ചറിയുന്നത്.ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെതിരെ ഒരു ഹാട്രിക് ഉൾപ്പെടെ, ടൂർണമെൻ്റിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്കോററായി വെങ്കല ബോൾ സമ്മാനം നേടി അദ്ദേഹം.കഴിഞ്ഞ വർഷം ജൂണിൽ റിവർ പ്ലേറ്റിന് വേണ്ടി അരഞ്ഞേറ്റം കുറിച്ച താരം വളരെ പെട്ടെന്നു തന്നെ പ്രമുഖ താരം ആയി മാറി.ബാഴ്സലോണയിലേക്ക് പോകണം എന്നായിരുന്നു താരത്തിന്റെ ആഗ്രഹം,എന്നാല്‍ സാമ്പത്തിക ഞെരുക്കം നേരിടുന്ന അവര്‍ക്ക് റിവേര്‍ പ്ലേറ്റ് ആവശ്യപ്പെട്ട തുക നല്കാന് കഴിഞ്ഞില്ല.