ഫുള്‍ഹാം സമ്മര്‍ദം അതിജീവിച്ച് ലിവര്‍പൂള്‍
കർട്ടിസ് ജോൺസും കോഡി ഗാക്‌പോയും മൂന്ന് മിനിറ്റുകളുടെ വ്യത്യാസത്തിൽ നേടിയ ഗോളിൽ ലിവർപൂൾ ഈഎഫ്എല്‍ കപ്പ് ആദ്യ പാദ സെമിയില്‍ ലിവര്‍പൂള്‍ ജയം നേടി.ഫുള്‍ഹാമിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ് റെഡ്സ് വിജയം രേഖപ്പെടുത്തിയത്.വില്ലിയന്റെ ഗോളിൽ ഫുൾഹാം ആദ്യ പകുതിയിൽ തന്നെ ലീഡ് നേടി.
പിന്നീട് കണ്ടത് സമനില ഗോളിന് വേണ്ടി എല്ലാം മറന്ന് പോരാടുന്ന ലിവര്‍പൂള്‍ താരങ്ങളെ ആയിരുന്നു,അവരുടെ ലക്ഷ്യം ഒടുവില്‍ ഫലം കണ്ടത് 68 ആം മിനുട്ടില്‍ ആയിരുന്നു.കര്‍ട്ടിസ് ജോണ്‍സിന്റെ ഷോട്ട് തട്ടി തെറിച്ച് വലയില്‍ എത്തിയതോടെ ലിവര്‍പൂളിന് പുതു ജീവന്‍ ലഭിച്ചു.മൂന്നു മിനുറ്റിന് ഉള്ളില്‍ ഗാക്ക്പോയും തിരിച്ചടിച്ചതോടെ ഫുള്‍ഹാമിന്റെ പോരാട്ട വീര്യം അതോടെ തകര്‍ന്നു.അലക്‌സാണ്ടർ-അർനോൾഡിന് പകരം പ്രതിരോധത്തിൽ കളിച്ച 20 കാരനായ കോനോർ ബ്രാഡ്‌ലിയുടെ അസാധാരണമായ പ്രകടനത്തെ ക്ലോപ്പ് പ്രശംസിച്ചു.ലിവർപൂൾ ജനുവരി 24 ന് രണ്ടാം പാദത്തിനായി ക്രാവൻ കോട്ടേജിലേക്ക് യാത്ര തിരിക്കും.