സ്പാനിഷ് സൂപ്പര്‍ കോപ സെമിയില്‍ ഇന്ന് മാഡ്രിഡ് ഡെര്‍ബി
സൗദി അറേബ്യയിൽ വെച്ച് നടക്കുന്ന സൂപ്പര്‍ കോപ്പ എസ്പാന സെമി ഫൈനല്‍ മല്‍സരത്തില്‍ മാഡ്രിഡ് ഡെര്‍ബി.ആദ്യ സെമിയില്‍ ഇന്ന് റയല്‍ മാഡ്രിഡ് അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടും.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് അൽ-അവ്വൽ സ്റ്റേഡിയത്തില്‍ വെച്ചാണ് കിക്കോഫ്.മറ്റൊരു രസകരമായ കാര്യം എന്തെന്നാല്‍ അത് കോപ ഡെല്‍ റിയ പ്രീ ക്വാര്‍ട്ടറിലും ഈ കൂട്ടര്‍ പരസ്പരം ഏറ്റുമുട്ടുന്നുണ്ട്.അടുത്ത മാസം ലീഗില്‍ വീണ്ടും ഇരുവരും പരസ്പരം കളിക്കും.
റയല്‍ മാഡ്രിഡിനെ ഈ സീസണില്‍ തോല്‍പ്പിക്കാന്‍ കഴിഞ്ഞു എന്ന് പറയാന്‍ കഴിയുന്ന ഏക ടീം അത്ലറ്റിക്കോ മാഡ്രിഡ് ആണ്.ലാലിഗയില്‍ ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ അന്ന് റയലിനെ അത്ലറ്റിക്കോ പരാജയപ്പെടുത്തിയത് ഒന്നിനെതിരെ മൂന്നു ഗോളിന് ആയിരുന്നു.അതിനു പ്രതികാരം ചെയ്യാന്‍ റയലിന് പറ്റിയ അവസരം ആണ് ലഭിച്ചിരിക്കുന്നത്.അതും ഒരു സെമി ഫൈനലില്‍.ഇന്നതെ മല്‍സരത്തില്‍ ജയിച്ചാല്‍ നാളത്തെ സെമി ഫൈനല്‍ ( ബാഴ്സലോണ – ഒസാസുന്ന ) മല്‍സരത്തിലെ വിജയികളുമായി റയല്‍ മാഡ്രിഡ് ഏറ്റുമുട്ടും.