കാൽമുട്ടിനേറ്റ പരിക്കുമൂലം ലിവര്‍പൂളില്‍ നിന്നും വിട്ട് നില്ക്കാന്‍ അലക്‌സാണ്ടർ-അർനോൾഡ്
ലിവർപൂളിന്റെ പ്രീമിയർ ലീഗ് മോഹങ്ങള്‍ക്ക് ഇപ്പോള്‍ ഇതാ വീണ്ടും ഒരു തിരിച്ചടി.ട്രെന്റ് അലക്‌സാണ്ടർ-അർനോൾഡ് ഫെബ്രുവരി പകുതി വരെ കാൽമുട്ടിന്റെ ലിഗമെന്റ് പരിക്ക് മൂലം പുറത്ത് ഇരിക്കും എന്നു ഇന്നലെ വാര്‍ത്ത വന്നിരുന്നു.ഈ വാര്‍ത്ത റെഡ്സ് സ്ഥിതീകരിക്കുകയും ചെയ്തു.എമിറേറ്റ്‌സിൽ ആഴ്‌സണലിനെതിരെ ഞായറാഴ്ച നടന്ന എഫ്‌എ കപ്പ് മൂന്നാം റൗണ്ട് മല്‍സരത്തില്‍ ആയിരുന്നു വിങ്ങ് ബാക്കിന് പരിക്ക് സംഭവിച്ചത്.
പരിക്കുമൂലം നിരവധി ഫസ്റ്റ്-ടീം താരങ്ങളില്ലാതെ ആണ് ക്ലോപ്പ് നിലവില്‍ കളിക്കുന്നത്.ആഫ്രിക്ക നേഷൻസ് കപ്പിലും ഏഷ്യൻ കപ്പിലും കളിക്കുന്നതിന് വേണ്ടി മുഹമ്മദ് സലായും വട്ടാരു എൻഡോയും ലിവര്‍പൂള്‍ വിട്ട് കഴിഞ്ഞു.അലക്സാണ്ടർ-അർനോൾഡിന്റെ തിരിച്ചടി ലിവർപൂളിന്റെ ടീമിനെ കൂടുതൽ തളർത്തും.കഴിഞ്ഞ ഒക്ടോബറിൽ തോളിൽ നടത്തിയ ശസ്ത്രക്രിയയുടെ ഫലമായി ലെഫ്റ്റ് ബാക്ക് ആൻഡി റോബർട്ട്സൺ ഇപ്പോഴും വിശ്രമത്തില്‍ ആണ്.ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ട്,ഈഎഫ്എല്‍ കപ്പ് പ്രീമിയര്‍ ലീഗ് മിഡ് സീസണ്‍ എന്നിങ്ങനെ വളരെ തിരക്കേറിയ സമയത്ത് അര്‍നോള്‍ഡിന്‍റെ സേവനം ലഭിക്കാത്തത് ലിവര്‍പൂള്‍ ടീമിന്‍റെ സന്തുലിതാവസ്ഥ തകര്‍ക്കും.