എംബാപ്പെയെ നിലനിര്‍ത്താന്‍ പഠിച്ച പതിനെട്ടും പയറ്റാന്‍ പിഎസ്ജി
ജൂണിൽ കരാർ അവസാനിക്കുമ്പോൾ കൈലിയൻ എംബാപ്പെ ക്ലബ്ബിൽ തുടരണമെന്ന് താന്‍ ഏറെ ആഗ്രഹിക്കുന്നതായി പാരീസ് സെന്റ് ജെർമെയ്ൻ പ്രസിഡന്റ് നാസർ അൽ ഖെലൈഫി ചൊവ്വാഴ്ച ആർഎംസി സ്പോർട്ടിനോട് ആവർത്തിച്ചു.എംബാപ്പെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് എന്നും അതിനാല്‍ അത് പോലൊരു വ്യക്തിയെ നഷ്ട്ടപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നും നാസര്‍ കൂട്ടി ചേര്‍ത്തു.അതും താരം പാരിസ് വിടാന്‍ പോകുന്നത് ഒരു ഫ്രീ ട്രാന്‍സ്ഫറിലൂടെ ആണ്.
അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ എംബാപ്പെ തന്റെ ക്ലബ് ഭാവി തീരുമാനിക്കുമെന്ന് ഫൂട്ബോള്‍ മാധ്യമങ്ങള്‍ വിധി എഴുതി കഴിഞ്ഞു.റയൽ മാഡ്രിഡും ലിവർപൂളും ആണ് താരത്തിനു മുന്നില്‍ നിലവില്‍ ഉള്ള രണ്ടു ഓപ്ഷനുകള്‍.റയല്‍ മാഡ്രിഡിന് ആയിരുന്നു ഇത്രയും കാലം മുന്‍ തൂക്കം ഉണ്ടായിരുന്നത് എങ്കിലും കഴിഞ്ഞ മൂന്നു നാല് ദിവസങ്ങള്‍ ആയി ലിവര്‍പൂള്‍ എംബാപ്പെയുടെ കാര്യത്തില്‍ മികച്ച മുന്നേറ്റം നടത്തി കഴിഞ്ഞു.താരത്തിനു പിഎസ്ജിയും റയലും ഓഫര്‍ ചെയ്ത പോലെ വലിയ സാലറി ലഭിക്കില്ല എങ്കിലും അവിടുത്തെ ക്ലോപ്പിന്റെ സ്പോര്‍ട്ടിങ് പ്രോജക്റ്റ് ആണ് താരത്തിനെ ആകര്‍ഷിച്ചത്.