വീണ്ടും പരിക്ക് ; ഇനിഗോ മാര്‍ട്ടിനസിന് അഞ്ച് ആഴ്ചത്തേക്ക് പുറത്ത് ഇരിക്കേണ്ടി വരും
കോപ്പ ഡെൽ റേയിൽ ബാർബാസ്‌ട്രോയ്‌ക്കെതിരെ വിജയം നേടി എങ്കിലും ഇന്നലെ ബാഴ്സയുടെ വിജയം ഓണ്‍ ദി മാര്‍ക്കില്‍ ആയിരുന്നില്ല.പോരാത്തതിന് അവരുടെ പ്രധാന സെന്‍റര്‍ ബാക്കിന് പരിക്കും സംഭവിച്ചിരിക്കുന്നു.ഇനിഗോ മാർട്ടിനെസ് വെറും 10 മിനിറ്റ് മൈതാനത്ത് ചിലവഴിപ്പോള്‍ തന്നെ പരിക്കേറ്റ് മടങ്ങി.ഡിസംബർ മൂന്നിന് അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെയുള്ള മല്‍സരത്തിന് ശേഷം വളരെ നീണ്ട വിശ്രമത്തില്‍ ആയിരുന്നു ഇദ്ദേഹം.
ഇന്നലെ കളി ആരംഭിച്ചതിന് ശേഷം മാർട്ടിനെസിന്റെ വലതു കാലിൽ മൂർച്ചയുള്ള വേദന അനുഭവപ്പെട്ടതായി പറയപ്പെടുന്നു.ഇതുമൂലം അദ്ദേഹത്തിന് നാലോ അഞ്ചോ ആഴ്‌ചത്തേക്ക് പുറത്ത് ഇരിക്കേണ്ടി വരും.ഈ വട്ടം പരിക്ക് സംഭവിച്ചിരിക്കുന്നത് താരത്തിന്റെ മറ്റേ കാലില്‍ ആയത് ബാഴ്സലോണയുടെ ആശങ്ക കുറക്കുന്നു.പരിക്ക് അദ്ദേഹത്തെ സൂപ്പർകപ്പിൽ നിന്നും കോപ്പ ഡെൽ റേയുടെ 16-ാം റൗണ്ടിൽ നിന്നും കളിക്കാന്‍ വിലക്കും.ലാലിഗയില്‍ അദ്ദേഹത്തിന് റിയൽ ബെറ്റിസ്, വില്ലാറിയൽ, ഒസാസുന, അലാവസ് എന്നിവര്‍ക്കെതിരെയുള്ള മല്‍സരങ്ങളിലും പങ്കെടുക്കാന്‍ കഴിയില്ല.