ടോട്ടന്‍ഹാമിനെ നട്ടം തിരിയിച്ച് ബ്രൈട്ടന്
ടോപ് ഫോറിലേക്ക് മടങ്ങി എത്താം എന്ന ടോട്ടന്‍ഹാം മോഹങ്ങള്‍ക്ക് തിരിച്ചടി.ഇന്നലെ നടന്ന മല്‍സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ടോട്ടന്‍ഹാമിനെ ബ്രൈട്ടന് പരാജയപ്പെടുത്തി.കഴിഞ്ഞ മൂന്നു മല്‍സരങ്ങളില്‍ ഒരു ജയം പോലും നേടാന്‍ ആവാതെ പാടുപ്പെട്ട ബ്രൈട്ടന് ഇന്നലെ നേടി വിജയം വളരെ അധികം വേണ്ടപ്പെട്ടത് ആയിരുന്നു.വിലപ്പെട്ട മൂന്നു പോയിന്റ് നേടിയ ബ്രൈട്ടന് നിലവില്‍ എട്ടാം സ്ഥാനത്താണ്.
മല്‍സരം ആരംഭിച്ചത് മുതല്‍ കളിയിലെ നിയന്ത്രണം ടോട്ടന്‍ഹാമിന് നഷ്ട്ടപ്പെട്ടിരുന്നു.ആദ്യ പകുതിയില്‍ ബ്രൈട്ടന് ഇരട്ട ലീഡ് നല്കി കൊണ്ട് ജാക്ക് ഹിൻഷെൽവുഡ്, ജോവോ പെഡ്രോ എന്നിവര്‍ സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.രണ്ടാം പകുതിയില്‍ ഒരു തിരിച്ചുവരവിന് വേണ്ടി ടോട്ടന്‍ഹാം ശ്രമം നടത്തി എങ്കിലും ബ്രൈട്ടന് അവരുടെ പിടി മുറുക്കി.പെർവിസ് എസ്തുപിനാന്റെ രണ്ടാം പകുതിയിലെ ഗോള്‍ ടോട്ടന്‍ഹാമിന്റെ എല്ലാ നീക്കങ്ങളും തകര്‍ത്ത് കളഞ്ഞു.രണ്ടാം പകുതിയില്‍ മറ്റൊരു പെനാല്‍റ്റി ഗോളോടെ ജോവോ പെഡ്രോ ബ്രൈട്ടന് വേണ്ടി ഇരട്ട ഗോള്‍ കണ്ടെത്തി.ബെൻ ഡേവീസ്, അലെജോ വെലിസ് എന്നിവര്‍ 81, 85 മിനുട്ടുകളില്‍ തിരിച്ചടിച്ചു എങ്കിലും അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു പോയിരുന്നു. തുടര്‍ച്ചയായി മൂന്നു ലീഗ് ജയം നേടുകയും, സീസണ് ടോപ് ഫോറില്‍ പൂര്‍ത്തിയാക്കാനും ആഗ്രഹിക്കുന്ന ടോട്ടന്‍ഹാമിന് ഇന്നലെ ഏറ്റ പരാജയം വലിയൊരു തിരിച്ചടിയാണ്.






































