സൌദി പ്രോ ലീഗില്‍ ഇന്ന് അല്‍ എത്തിഫാക്കിനും സ്റ്റീവന്‍ ജെറാര്‍ഡിനും അഗ്നി പരീക്ഷണം
സൌദി പ്രോ ലീഗ് മാച്ച് ഡേയ് 19 ല്‍ പ്രിൻസ് മുഹമ്മദ് ബിൻ ഫഹദ് സ്റ്റേഡിയത്തിൽ അല്‍ എത്തിഫാക്കിനും അല്‍ ഹസാമും ഏറ്റുമുട്ടും.എട്ടര മണിക്ക് ആണ് കിക്കോഫ്.ലീഗ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തുള്ള എത്തിഫാക്ക് ഫോം കണ്ടെത്താന്‍ വളരെ ഏറെ പാടുപ്പെടുകയാണ്. കഴിഞ്ഞ അഞ്ചു മല്‍സരത്തില്‍ ഒരു ജയം പോലും നേടാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല.
മാനേജര്‍ ആയ മുന്‍ ലിവര്‍പൂള്‍ ഇതിഹാസം ആയ സ്റ്റീവന്‍ ജെറാര്‍ഡ് ടീമിനെ ഒരു കരക്ക് അടുപ്പിക്കാന്‍ ഏറെ പാടുപ്പെടുകയാണ്.സൂപ്പര്‍ താരങ്ങളെ ടീമില്‍ എത്തിച്ച് തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താന്‍ മാനേജ്മെന്റിന്റെ പിന്തുണ അദ്ദേഹം പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. മറുവശത്ത് അല്‍ ഹസാം ലീഗ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്താണ്.പതിനെട്ട് മല്‍സരത്തില്‍ ആകപ്പാടെ ഒരു ജയം മാത്രം നേടാനെ അവര്‍ക്ക് കഴിഞ്ഞിട്ടുള്ളൂ.കഴിഞ്ഞ സീസണില്‍ സൌദി രണ്ടാം നിര ലീഗില്‍ മികച്ച പ്രകടനം നടത്തിയതിന് ശേഷം ആണ് അവര്‍ പ്രോ ലീഗിലേക്ക് കടന്നു കയറിയത്.മറ്റ് ക്ലബുകള്‍ ബില്യണുകള്‍ മുടക്കി ടീമിനെ ശക്തിപ്പെടുത്തിയപ്പോള്‍ ഹസമിന്റെ നിലവാരം ഇടിഞ്ഞു.






































