ഓസീസ് – പാക്ക് 2 ടെസ്റ്റ് മല്‍സരം ; ഓസ്ട്രേലിയന്‍ പ്രതീക്ഷ മുഴുവന്‍ മാർനസ് ലാബുഷാഗ്നെയില്
ചൊവ്വാഴ്ച മെൽബണിൽ നടന്ന ഓസീസ് – പാക്കിസ്താന് രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം മഴ തടസ്സപ്പെടുത്തിയപ്പോള്‍ ആകപ്പാടെ 66 ഓവര്‍ എറിയാനെ കഴിഞ്ഞുള്ളൂ.ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ് ചെയ്യാന്‍ ആരംഭിച്ച ഓസീസ് മൂന്നു വിക്കറ്റ് നഷ്ട്ടത്തില്‍ 187 എന്ന നിലയില്‍ ആണ്.120 പന്തിൽ 44 റൺസുമായി മാർനസ് ലബുഷാഗ്നെയും ഒമ്പത് റൺസുമായി ട്രാവിസ് ഹെഡും ആണ് നിലവില്‍ ക്രീസില്‍ ഉള്ളത്.
ഡേവിഡ് വാർണർ (38), ഉസ്മാൻ ഖവാജ (42), സ്റ്റീവ് സ്മിത്ത് (26) എന്നിവരുടെ വിക്കറ്റുകൾ ആണ് ഓസീസിന് നഷ്ടം ആയത്.മികച്ച ലൈനിലും ലെങ്ത്തിലും ബോള്‍ ചെയ്ത പാക്ക് പേസര്‍മാര്‍ ഓസീസ് ബാട്ടര്മാരെ പരീക്ഷിച്ചു കൊണ്ടിരുന്നു.ആദ്യ വിക്കറ്റ് ലഭിച്ചതു 28 ഓവറില്‍ ആയിരുന്നു.പാക്കിസ്താന് ബോളര്‍മാര്‍ ആയ അമീര്‍ ജമാല്‍,ഹസൻ അലി, സൽമാൻ അലി ആഘ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.നാളത്തെ ദിനത്തില്‍ മാർനസ് ലബുഷാഗ്നെ എങ്ങനെ ബാറ്റ് ചെയ്യുന്നു എന്നതിനെ അനുസരിച്ചിരിക്കും ഓസീസിന്റെ മല്‍സരത്തിലെ ജയ സാധ്യതകള്‍.






































