ഇന്ത്യയുടെ നടുവൊടിച്ച് കാഗിസോ റബാഡ
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടു ടെസ്ട് പരമ്പരയിലെ ആദ്യ മല്‍സരത്തിലെ ആദ്യ ദിനമായ ഇന്ന് ഇന്ത്യന്‍ ടീം തകര്‍ന്നടിഞ്ഞു.ടോസ് നേടി ഇന്ത്യന്‍ ടീമിനെ ബാറ്റിങ്ങിന് പറഞ്ഞയച്ച ദക്ഷിണാഫ്രിക്കയുടെ തീരുമാനം ശരിയാണ് എന്ന് തെളിഞ്ഞിരിക്കുന്നു.ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ട്ടത്തില്‍ ഇന്ത്യ 208 റണ്‍സ് എടുത്തിരിക്കുകയാണ്.കെ എൽ രാഹുൽ (70 ) , സിറാജ് (0) എന്നിവര്‍ ആണ് നിലവില്‍ ബാറ്റ് ചെയ്യുന്നത്.
എട്ടില്‍ അഞ്ചു വിക്കറ്റും നേടിയത് കഗിസോ റബാഡയാണ്.ടെസ്റ്റിൽ റബാഡയുടെ 14-ാം അഞ്ച് വിക്കറ്റ് നേട്ടം ആണിത്.രോഹിത് ശര്‍മ(5), വിരാട്ട് കോഹ്ലി (38),ശ്രേയാസ് അയ്യര്‍ (31) , രവിചന്ദ്ര അശ്വിന് (8) , ശാര്‍ദ്ദൂല്‍ ഠാക്കൂര്‍(24) എന്നിവരുടെ വിക്കറ്റുകള്‍ ആണ് റബാഡ സ്വന്തമാക്കിയത്. ഓരോ ഇടവേളകളിലും വിക്കറ്റ് നേടി കൊണ്ട് സൌത്ത് ആഫ്രിക്കന്‍ പേസര്‍മാര്‍ ഇന്ത്യക്ക് ബാറ്റിങ് ദുഷ്ക്കരം ആക്കുകയായിരുന്നു.എക്സ്ട്രാ വേരിയബിൾ ബൗൺസ് പിന്തുണക്കുന്ന ട്രാക്ക് ആണ് എന്ന് മുന്‍പ് തന്നെ സൂചന ലഭിച്ചിരുന്നു എങ്കിലും ഇത്രക്ക് ഒന്നും ഇന്ത്യന്‍ ബാറ്റര്‍മാര്‍ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.മഴ മൂലം ഇന്ന് 59 ഓവര്‍ മാത്രമേ എറിയാന്‍ കഴിഞ്ഞുള്ളൂ.






































