സിറ്റിക്ക് വേണ്ടി ഒരു പുതിയ അധ്യായം കുറിക്കാന്‍ ഒരുങ്ങി പെപ്പ്
ജിദ്ദയിൽ ഫ്ലുമിനെൻസിനെതിരെ 4-0ന് ജയിച്ച സിറ്റി 2023 ല്‍ മാത്രം അഞ്ച് ട്രോഫികള്‍ നേടി കഴിഞ്ഞിരിക്കുന്നു. 2016ൽ മാനേജറായി എത്തിയതിന് ശേഷം ലഭ്യമായ എല്ലാ ട്രോഫികളും നേടിയ ഗാർഡിയോള തന്റെ ആനന്ദം പരസ്യമായി അറിയിച്ചു.ഇന്നലെ വിജയത്തിനു ശേഷം പെപ്പ് താന്‍ വലിയ ഒരു അധ്യായം പൂര്‍ത്തിയാക്കിയതായി അറിയിച്ചു.
/origin-imgresizer.tntsports.io/2023/12/22/3849654-78226008-2560-1440.jpg)
“ഇന്നലെ നേടിയ ക്ലബ് ട്രോഫി ഞങ്ങളുടെ കഷ്ട്ടപ്പാടിന്റെ ഫലമാണ്.കഴിഞ്ഞ എട്ട് വര്‍ഷം ഞങ്ങള്‍ ഇതിന് വേണ്ടി പോരാടി.ടീമില്‍ പലരും വന്നു,പലരും പോയി.എന്നാല്‍ ഞങ്ങളുടെ ലക്ഷ്യം എന്നും മാറാതെ അവിടെ തന്നെ തുടര്‍ന്നു.എന്റെ ടീം അങ്കങ്ങളില്‍ പലരോടും എനിക്കു അതിയായ ബഹുമാനം ഉണ്ട്.ക്ലബ് ലോകക്കപ്പ് നേടിയത്തിന് ശേഷവും ഇനിയും ജയിക്കണം എന്നുള്ള വാശി അവര്‍ക്കുണ്ട്.നീണ്ട എട്ട് വര്‍ഷത്തെ ബുക്ക് ഞാന്‍ ഒടുവില്‍ അവസാനിപ്പിക്കാന്‍ പോകുന്നു.ഇനി ഒരു പുതിയ അദ്ധ്യായത്തിന്റെ ആരംഭം ആണ്.” പെപ്പ് ഗാര്‍ഡിയോള മാധ്യമങ്ങളോട് പറഞ്ഞു.