അന്ഫീല്ഡില് ലിവര്‍പൂളിനെ മുട്ടുകുത്തിക്കാന്‍ ആഴ്സണല്‍
പ്രീമിയര്‍ ലീഗില്‍ ഇന്ന് ഒന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരില്‍ ആഴ്സണലും ലിവര്‍പൂളും ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു.യുണൈറ്റഡിനെതിരെ നടന്ന അവസാന മല്‍സരത്തില്‍ സമനിലയില്‍ കളി അവസാനിപ്പിക്കേണ്ടി വന്നതിന്റെ നിരാശയില്‍ ആണ് ക്ലോപ്പും പിള്ളേരും.അന്ന് ജയിച്ചിരുന്നു എങ്കില്‍ നിലവില്‍ പ്രീമിയര്‍ ലീഗിലെ ലീഡര്‍മാര്‍ റെഡ്സ് ആയിരുന്നിരിക്കും.

തുടക്കം അല്പം പാളിച്ച കാണിച്ചു എങ്കിലും പിന്നീട് സ്ഥിരതയോടെ കളിയ്ക്കാന്‍ ആഴ്സണല്‍ ടീമിന് കഴിഞ്ഞു.രണ്ടാം സ്ഥാനത്തുള്ള ആസ്റ്റണ്‍ വില്ലയേ പോലെ തന്നെ 39 പോയിന്റ് ഉണ്ട് എങ്കിലും മികച്ച ഗോള്‍ ഡിഫറന്‍സ് അവര്‍ക്ക് തുണയായി.അനേകം പരിക്ക് സ്ക്വാഡില്‍ ഉണ്ട് എങ്കിലും തന്റെ മികച്ച ഇലവനെ അര്‍ട്ടേട്ട തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു.പുതിയ പൊസിഷനില്‍ മികച്ച ഫോമില്‍ കളിക്കുന്ന കായി ഹാവെര്‍ട്ട്സ് , മാര്‍ക്വീ താരം ആയ ഡേക്ലാന്‍ റൈസ്,ക്യാപ്റ്റന്‍ ഓഡിഗാര്‍ഡ് എന്നിവരുടെ സാന്നിധ്യം നേരിയ രീതിയില്‍ ആണ് എങ്കിലും ആഴ്സണല്‍ ടീമിന് മേല്‍ക്കൈ നേടി കൊടുക്കുന്നു.ഇന്ന് ഇന്ത്യന്‍ സമയം രാത്രി പതിനൊന്നു മണിക്ക് ആന്‍ഫീല്‍ഡില്‍ വെച്ചാണ് മല്‍സരം.